പൗരത്വ ഭേദഗതി നിയമത്തിനെതിരെ ഇടതുപക്ഷ ജനാധിപത്യ മുന്നണി സംഘടിപ്പിച്ച മനുഷ്യ മഹാ ശൃംഖലയിൽ അണിനിരന്ന് ആയിരങ്ങൾ. വലിയ ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമാവുകയായിരുന്നു മനുഷ്യ മഹാ ശൃംഖല. 620 കിലോമീറ്ററാണ് മനുഷ്യ മഹാ ശൃംഖല. 3.30-ന് കാസർഗോഡ് നിന്ന്‌ റോഡിന്റെ വലതുവശം ചേർന്ന് വരിയായിനിന്ന് മൂന്നരയ്ക്ക് റിഹേഴ്‌സൽ നടന്നു. നാലിന്‌ പ്രതിജ്ഞയ്ക്കുമുമ്പ് ഭരണഘടനയുടെ ആമുഖം വായിച്ചു. തുടർന്ന്‌ പ്രതിജ്ഞയും ശേഷം പൊതുയോഗവും നടന്നു. പല സ്ഥലങ്ങളിലും ഒരുവരി എന്നത് പലനിരകളായി മാറി. മതമേലധ്യക്ഷന്മാരും വിവിധ രാഷ്ട്രീയ നേതാക്കളും ശൃംഖലയിൽ കണ്ണികളായി.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook