നിറങ്ങളുടെ ആഘോഷമാണ് ഹോളി. മാർച്ച് ഒന്നിനാണ് രാജ്യം ഹോളി ആഘോഷിക്കുന്നത്. കൃഷ്ണന്റെ ജന്മസ്ഥലമായ മഥുര ഉൾപ്പെടുന്ന വൃന്ദാവനിൽ ഹോളി ആഘോഷങ്ങൾ നേരത്തെ തുടങ്ങിക്കഴിഞ്ഞു. പാരമ്പര്യങ്ങളെ തച്ചുടച്ച് വിധവകളും ഹോളി ആഘോഷത്തിൽ പങ്കെടുത്തു. വൃന്ദാവനിലെ ഗോപിനാഥ് ക്ഷേത്രത്തിൽ നടന്ന ആഘോഷങ്ങളിൽ പരസ്പരം നിറങ്ങൾ വാരിയെറിഞ്ഞും മുഖത്ത് പൂശിയും വിധവകൾ ഹോളി ആഘോഷിച്ചു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ