രാജ്യത്ത് ചരക്ക്, സേവന നികുതി (ജിഎസ്ടി) നിലവിൽ വന്നു. ജിഎസ്ടി യാഥാർഥ്യമായത് ഏതെങ്കിലും പാർട്ടിയുടേയോ സർക്കാരിന്റെയോ മാത്രം നേട്ടമല്ലെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. പാർലമെന്റ് സെൻട്രൽ ഹാളിൽ ഇന്നലെ അർധരാത്രി നടന്ന ജിഎസ്ടി പ്രത്യേക സമ്മേളനത്തിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. രാഷ്ട്രപതി പ്രണബ് മുഖർജി, ഉപരാഷ്ട്രപതി ഹാമിദ് അൻസാരി, പ്രധാനമന്ത്രി നരേന്ദ്ര മോദി, ലോക്സഭാ സ്പീക്കർ സുമിത്ര മഹാജൻ, മുൻ പ്രധാനമന്ത്രി ദേവെഗൗ‍ഡ, ധനമന്ത്രി അരുൺ ജയ്‌റ്റ്‌ലി എന്നിവരും പങ്കെടുത്തു. സമ്മേളനത്തിനു മുന്നോടിയായി പാർലമെന്റ് മന്ദിരം ദീപാലങ്കാരങ്ങളാൽ അലങ്കരിച്ചിരുന്നു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ