ഉത്തരേന്ത്യയിൽ വിനായക ചതുർത്ഥി ആഘോഷങ്ങൾക്ക് സമാപനം. ഘോഷയാത്രകളോടെ ഗണപതി വിഗ്രഹം നിമഞ്ജനം ചെയ്തതോടെയാണ് ആഘോഷചടങ്ങുകൾക്ക് സമാപനമായത്.

ഗണപതിയുടെ പിറന്നാളാണ് വിനായക ചതുര്‍ത്ഥിയായി ആഘോഷിക്കുന്നത്. കേരളത്തെക്കാൾ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളാണ് വിനായക ചതുർത്ഥി ആഘോഷങ്ങൾക്ക് കൂടുതൽ പ്രാധാന്യം നൽകുന്നത്. 10 ദിവസം നീണ്ടുനിൽക്കുന്ന ആഘോഷപരിപാടികളാണ് ഇവിടെ നടക്കുക. മണ്ണ് കൊണ്ട് നിര്‍മിച്ച വിഗ്രഹത്തില്‍ മൂന്ന്, അഞ്ച്, ഏഴ്, ഒമ്പത് ദിവസങ്ങളില്‍ പൂജ ചെയ്തശേഷം വിഗ്രഹം പുഴയിലോ കടലിലോ നിമജ്ഞനം ചെയ്യുന്നതോടെ ആഘോഷങ്ങൾക്ക് സമാപനമാകും.

ഗണപതിയെ പ്രീതിപ്പെടുത്തുന്നതിനായാണ് വിനായക ചതുര്‍ത്ഥി ആഘോഷിച്ച് പോരുന്നത്.

Get Malayalam News and latest news update from India and around the world. Stay updated with today's latest Gallery news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ