ഡമാസ്കസ്: രണ്ടാം ലോകമഹായുദ്ധത്തിനു ശേഷമുള്ള ഏറ്റവും വലിയ കൂട്ട അഭയാര്‍ത്ഥി പ്രവാഹമാണ് ലോകം ഇപ്പോള്‍ കാണുന്നത്. ആഭ്യന്തര യുദ്ധം രൂക്ഷമായി തുടരുന്ന സിറിയ, ലിബിയ, ഇറാഖ് തുടങ്ങിയ രാജ്യങ്ങളില്‍ നിന്നും യൂറോപ്യന്‍ രാജ്യങ്ങളിലേയ്ക്കുള്ള അഭയാര്‍ത്ഥികളുടെ പലായനം മൂര്‍ദ്ധന്യത്തി ലെത്തിയിരിക്കുകയാണ്.

ചുരുക്കം ചില രാജ്യങ്ങള്‍ മാത്രമാണ് അഭയാര്‍ത്ഥി പ്രശ്നപരിഹാരത്തിന് ആത്മാര്‍ത്ഥതയോടെ മുന്നോട്ട് വന്നത് എന്നതും ദുഖകരമായ വസ്തുതയാണ്. അഭയാര്‍ത്ഥികളെ സ്വീകരിക്കണമെന്ന് യൂറോപ്യന്‍ രാഷ്ട്രങ്ങളും ഒന്നടങ്കം തീരുമാനമെടുത്തിരുന്നെങ്കിലും വമ്പന്‍ യൂറോപ്യന്‍ രാജ്യങ്ങള്‍ ഇപ്പോഴും വാതിലുകള്‍ കൊട്ടിയടക്കുകയാണ്.
അഭയാര്‍ത്ഥികള്‍ക്ക് മീതെ ആശങ്കയുടെ കാര്‍മേഘം വ്യാപിക്കുന്നതിനിടെയാണ് ഇവരുടെ അവകാശത്തിനായി ലോകത്തെമ്പാടുമുളള കലാകാരന്മാര്‍ ഒന്നുചേര്‍ന്നത്.

ആ കലാകാരന്മാരില്‍ ഒരാളായ അബ്ദുളള അല്‍ ഒമരി എന്ന സിറിയന്‍ ചിത്രകാരന്റെ പെയിന്റിംഗുകളാണ് ഇപ്പോള്‍ ശ്രദ്ധേയമാകുന്നത്. അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് മുതല്‍ ജര്‍മ്മന്‍ ചാന്‍സലര്‍ ആംഗെല മെര്‍ക്കല്‍ വരെയുള്ള ലോകനേതാക്കളെ അഭയാര്‍ത്ഥികളായി ചിത്രീകരിച്ചിരിക്കുന്ന മനോഹരമായ പെയിന്റിംഗുകള്‍ ലോകമനസാക്ഷിക്ക് മുമ്പിലാണ് അബ്ദുളള സമര്‍പ്പിച്ചത്. ലോകനേതാക്കള്‍ അധികാരത്തിന് പുറത്ത് ആണെങ്കില്‍ എങ്ങനെയായിരിക്കുമെന്ന ഭാവനയാണ് അഭയാര്‍ത്ഥി പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ താന്‍ ചിത്രീകരിക്കാന്‍ ശ്രമിച്ചതെന്ന് അബ്ദുളള വ്യക്തമാക്കി.

#Repost @ayyamgallery QOTD: “Although I knew little about the internal world of those leaders, the countless, intimate hours I spent with them have taught me more than I could imagine. Just as easily as everything worth defending can become defenseless, moments of absolute powerlessness can give you superpowers” – Abdalla Al Omari describing his artwork ‘The Queue’, part of the painter’s upcoming exhibition ‘#thevulnerabilityseries at Ayyam Gallery Dubai (12, Alserkal Avenue) from 22 May – 6 July 2017. //bit.ly/2olMBnE __________ Image: ‘The Queue’, 2016, oil and acrylic on canvas, 160 x 210 cm #obama #putin #cameron #kimjongun #alsissi #natanyahu #alassad #iran #painting #art #AbdallaAlOmari

A post shared by Abdalla Al Omari (@abdalla.al.omari) on

#putin #hilary #trump ..#etc

A post shared by Abdalla Al Omari (@abdalla.al.omari) on

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook