ത്യാഗസ്മരണയിൽ ഇസ്‌ലാം മത വിശ്വാസികൾ ഇന്ന് ബലി പെരുന്നാൾ ആഘോഷിക്കുന്നു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുളള പളളികളിൽ പെരുന്നാൾ നമസ്കാരം നടന്നു. പ്രവാചകന്‍ ഇബ്രാഹിം നബി ദൈവത്തിന്റെ ആജ്ഞപ്രകാരം മകന്‍ ഇസ്മാഈലിനെ ബലികൊടുക്കാന്‍ തയാറായതിന്റെ ഓര്‍മ പുതുക്കലാണ് വിശ്വാസികള്‍ക്ക് ബലിപെരുന്നാള്‍.

Read Here: Bakrid 2020, Happy Eid al-Adha 2020: Bakrid Wishes Images, Quotes, Status, Messages, Photos, and Greetings: പ്രിയപ്പെട്ടവർക്ക് ആശംസകൾ നേരാം

മകനെ ബലി നല്‍കണമെന്ന ദൈവിക കല്‍പന നിറവേറ്റാന്‍ ഇബ്രാഹിം പ്രവാചകന്‍ ഒരുക്കമായിരുന്നു. ദൈവകല്‍പനയെങ്കില്‍ ഭയമേതുമില്ലാതെ നിറവേറ്റൂവെന്ന് മകന്‍ ഇസ്മാഈല്‍ അറിയിച്ചു. എന്നാല്‍ മകനു പകരം ആടിനെ ബലി നല്‍കിയാല്‍ മതിയെന്നായിരുന്നു പിന്നീട് ദൈവകല്‍പന. ഇബ്രാഹിം അനുസരിച്ചു. ഇബ്രാഹിം പ്രവാചകന്‍, പത്‌നി ഹാജറ, മകന്‍ ഇസ്മാഈല്‍ എന്നിവരുടെ സമര്‍പ്പിത ജീവിതമാണ് ഹജ്ജിലും ബലിപെരുന്നാളിലും സ്മരിക്കപ്പെടുന്നത്.

ജീവിതത്തില്‍ നേരിട്ട പരീക്ഷണങ്ങളെ ഇബ്രാഹിം നബിയുടെ പാതയില്‍ നേരിടാന്‍ തയാറെടുക്കേണ്ട സമയം കൂടിയാണ് ബലി പെരുന്നാള്‍. ഇബ്രാഹിമിന്റെ ത്യാഗസ്മരണയില്‍ മൃഗബലിയും ബലി പെരുന്നാൾ ദിനത്തിൽ നടക്കും.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook