നവരാത്രി കാലത്തിന്റെ ഭാഗമായ ദസറ ആഘോഷങ്ങൾ മൈസൂരിൽ നടന്നു. നിരവധി പേരാണ് ആഘോഷങ്ങളിൽ പങ്കെടുക്കാൻ എത്തിയത്. ആഘോഷത്തിൽനിന്നും ഫോട്ടോഗ്രാഫർ പ്രശാന്ത് വിശ്വനാഥൻ പകർത്തിയ ചിത്രങ്ങളാണിവ. ഐഫോൺ 11 പ്രോ മാക്സ് ഉപയോഗിച്ചാണ് ചിത്രങ്ങൾ പകർത്തിയത്.

നവരാത്രി ആഘോഷങ്ങളുടെ പത്താം ദിവസമാണ് വിജയദശമി എന്നറിയപ്പെടുന്ന ദസറ ആഘോഷിക്കുന്നത്. ‘ദശരാത്രി’കളിൽ ആഘോഷിക്കുന്ന ഉത്സവമായതിനാലാണ് ദസറ എന്ന പേരുവന്നത്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ വ്യത്യസ്ത കഥകളാണ് വിജയദശമിയുമായി ബന്ധപ്പെട്ടുളളത്.

വടക്ക്, തെക്ക് സംസ്ഥാനങ്ങളിൽ, ദസറ എന്നത് രാക്ഷസ രാജാവായ രാവണനുമേൽ ശ്രീരാമൻ നേടിയ വിജയം ആഘോഷിക്കുന്ന ഉത്സവമാണ്. വടക്കു കിഴക്കൻ സംസ്ഥാനങ്ങളിൽ അസുര രാജാവായ മഹിഷാസുരനെ ദുർഗാ ദേവി വധിച്ചതിന്റെ ആഘോഷമാണ്. ദുർഗ പൂജ ആഘോഷങ്ങളുടെ അവസാനം കൂടിയാണ് ഈ ദിവസം.

ഫോട്ടോ: പ്രശാന്ത് വിശ്വനാഥൻ

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook