അയോധ്യയിൽ ദീപാവലി ആഘോഷിച്ച് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. വർണാഭമായ ചടങ്ങുകളോടെയാണ് ദീപാവലി ആഘോഷങ്ങൾ നടന്നത്. സരയൂ നദിക്കരയിൽ 1.75 ലക്ഷം ദീപങ്ങൾ കൊളുത്തിയാണ് യോഗിക്ക് അയോധ്യ സ്വാഗതം അരുളിയത്. ആദ്യമായാണ് ദീപാവലി ആഘോഷത്തിന് ഒരു മുഖ്യമന്ത്രി അയോധ്യയിലെത്തുന്നത്.

ദീപാവലി ആഘോഷത്തിലേക്ക് രാമനും സീതയും ലക്ഷ്മണനും പറന്നെത്തിയതും കൗതുകമായി. സര്‍ക്കാര്‍ ഹെലികോപ്റ്ററില്‍ പറന്നിറങ്ങിയ രാമ ലക്ഷ്മണന്മാരുടേയും സീതയുടെയും വേഷം ധരിച്ച കലാകാരന്മാരെ യോഗി ആദിത്യനാഥ് മാലയിട്ട് സ്വീകരിച്ചു. യുപി ടൂറിസം മന്ത്രി റീത്താ ബഹുഗുണ ജോഷി, സംസ്ഥാന ഗവര്‍ണര്‍ റാം നായിക്ക് എന്നിവരും ആഘോഷങ്ങളിൽ പങ്കെടുത്തു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ