ദീപങ്ങളുടെ വർണക്കാഴ്ചകളായിരുന്നു ഇന്നലെ ആയോധ്യയിലെ സരയൂ നദീതീരത്ത് എത്തിയവർ കണ്ടത്. ദീപാവലി ആഘോഷങ്ങളുടെ ഭാഗമായാണ് നൂറുകണക്കിന് ദീപങ്ങൾ തീരത്ത് തെളിഞ്ഞത്. ഉത്തർപ്രദേശ് ഗവർണർ റാം നായിക്, മുഖ്യമന്ത്രി യോഗി ആദിത്യനാഥ് എന്നിവർക്കു പുറമെ ദക്ഷിണ കൊറിയ പ്രഥമവനിത കിം ജുങ് സൂക്കും ദീപാവലി ആഘോഷങ്ങളിൽ പങ്കാളിയായി. ദീപാവലി ആഘോഷ ഭാഗമായി ഹെലികോപ്ടറിൽ വന്നിറങ്ങിയ സീതയെ ഹാരമണിയിച്ചു സ്വീകരിച്ചതും കിമ്മായിരുന്നു.

ദീപാവലി ആഘോഷങ്ങൾക്കിടയിൽ ഉത്തർപ്രദേശിലെ ഫൈസാബാദ് ജില്ലയുടെ പേര് അയോധ്യ എന്നാക്കി മാറ്റിയതായി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പ്രഖ്യാപിച്ചു. അയോധ്യയിൽ പുതിയ മെഡിക്കൽ കോളജും വിമാനത്താവളവും നിർമ്മിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook