ലോകകപ്പിൽ ഒരിക്കൽക്കൂടി പാക്കിസ്ഥാനെ ഇന്ത്യ തോൽപ്പിച്ചതിന്റെ ആവേശത്തിലാണ് രാജ്യം. ഇന്ത്യയുടെ ആധികാരിക ജയം ക്രിക്കറ്റ് ആരാധകർ ശരിക്കും ആഘോഷിച്ചു. ഇന്ത്യൻ പതാകകൾ കൈയ്യിലേന്തി ആരാധകർ തെരുവിലേക്കിറങ്ങി. ഇന്ത്യൻ കളിക്കാർക്ക് ജയ് വിളിച്ച് അവർ സന്തോഷം പ്രകടിപ്പിച്ചു.

India vs Pakistan: റണ്‍മഴയിലും പെരുമഴയിലും മുങ്ങിത്താണ് പാക്കിസ്ഥാന്‍; ഇന്ത്യന്‍ വിജയം 89 റണ്‍സിന്

മത്സരത്തിൽ പാക്കിസ്ഥാനെ 89 റണ്‍സിനാണ് ഇന്ത്യ തകർത്തത്. മഴ രസം കൊല്ലിയായി എത്തിയ മത്സരത്തില്‍ പാക്കിസ്ഥാനെ വിജയലക്ഷ്യം 302 റണ്‍സായിരുന്നു. കളി 40 ഓവറാക്കി വെട്ടിച്ചുരുക്കുകയും ചെയ്തിരുന്നു. എന്നാല്‍ 89 റണ്‍സകലെ പാക്കിസ്ഥാന്‍ ഇന്നിങ്സ് അവസാനിച്ചു. സെഞ്ചുറി നേടിയ രോഹിത് ശർമ്മയും രണ്ട് വിക്കറ്റ് വീതം വീഴ്ത്തിയ കുല്‍ദീപ് യാദവ്, ഹാർദ്ദിക് പാണ്ഡ്യ, വിജയ് ശങ്കർ എന്നിവരാണ് ഇന്ത്യയുടെ വിജയശില്‍പ്പികള്‍.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook