കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നും പറക്കാൻ വിമാനങ്ങൾ തയ്യാറായി. ഡിസംബർ ഒമ്പതിന് വിമാനത്താവളം ഉദ്ഘാടനം ചെയ്യപ്പെടും. വിമാനത്താവളത്തിനുളള ഏറോഡ്രാം ലൈസന്‍സ് വ്യാഴാഴ്ച ഡി.ജി.സി.എ അനുവദിച്ചിരുന്നു. അതേ തുടര്‍ന്നാണ് ഉദ്ഘാടന തീയതി നിശ്ചയിച്ചത്.

ലൈസൻസ് അനുവദിക്കുന്നതിനു മുന്നോടിയായി വിമാനത്താവളത്തിൽ എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യയുടെ കാലിബറേഷൻ വിമാനം ഉപയോഗിച്ചുളള പരിശോധന വിജയകരമായിരുന്നു. സുരക്ഷിതമായി പറന്നിറങ്ങാൻ വിമാനങ്ങൾക്ക് നിർദേശങ്ങൾ കൈമാറുന്ന സംവിധാനമായ ഇൻസ്ട്രുമെന്റ് ലാൻഡിങ് സിസ്റ്റത്തിന്റെ (ഐഎൽഎസ്) കൃത്യത പരിശോധിക്കുന്നതിനാണ് വിമാനം എത്തിയത്. ഇതു വിജയകരമായതോടെ വലിയ യാത്രാ വിമാനം ഉപയോഗിച്ചുളള പരീക്ഷണ ലാൻഡിങ് നടത്തി.

റൺവേയുടെ ഇപ്പോളത്തെ നീളം 3,050 മീറ്ററാണ്. അത് 4,000 മീറ്ററായി നീട്ടാന്‍ നടപടികള്‍ ആരംഭിച്ചിട്ടുണ്ട്. 2,300 ഏക്കറിലാണ് മികച്ച ആധുനിക സൗകര്യങ്ങളോടെ വിമാനത്താവളം ഒരുക്കിയിട്ടുളളത്. യാത്രക്കാര്‍ക്കുളള ടെര്‍മിനല്‍ ബില്‍ഡിംഗിന്റെ വിസ്തീര്‍ണ്ണം 95,000 ചതുരശ്രമീറ്ററാണ്.

Get Malayalam News and latest news update from India and around the world. Stay updated with today's latest Gallery news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ