പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധം രാജ്യമാകെ ശക്തം. ഡൽഹിയിലെ ജാമിയ മിലിയ സർവകലാശാല ക്യംപസിനു പുറത്ത് വിദ്യാർഥികളും പൊലീസും തമ്മിൽ ഏറ്റുമുട്ടി. വിദ്യാർഥികൾക്കും പൊലീസുകാർക്കും ഫയർഫോഴ്സ് ജീവനക്കാർക്കും പരുക്കേറ്റു. അസമിൽ പൊലീസ് വെടിവയ്‌പിൽ മരിച്ചവരുടെ എണ്ണം നാലായി. പ്രക്ഷോഭക്കാർ വാഹനങ്ങൾ കത്തിച്ചു. അസമിലേക്കുളള വിമാനങ്ങൾ റദ്ദാക്കി.

വടക്കു കിഴക്കൻ സംസ്ഥാനങ്ങളിലും പശ്ചിമ ബംഗാളിലും പ്രക്ഷോഭം ശക്തമാണ്. ബംഗാളിലെ മുർഷിദാബാദിൽ ട്രെയിനുകൾക്കും റെയിൽവേ സ്റ്റേഷനും ടോൾ പ്ലാസയ്ക്കും തീയിട്ടു. പൗരത്വ ഭേദഗതി നിയമത്തിനെതിരെയും ദേശീയ പൗരത്വ രജിസ്റ്ററിനെതിരെയും പ്രതിഷേധിച്ച് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയുടെ നേതൃത്വത്തിൽ കൂറ്റൻ റാലി നടന്നു. ആയിരക്കണക്കിന് ആളുകളാണ് റാലിയുടെ ഭാഗമായത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook