ബ്രസീലിന് കോപ്പ അമേരിക്കയിൽ കിരീടനേട്ടം. പെറുവിനെ തകർത്താണ് ഡാനി ആൽവസും സംഘവും കോപ്പ ഉയർത്തിയത്. ഒന്നിനെതിരെ മൂന്ന് ഗോളിനായിരുന്നു കലാശപോരാട്ടത്തിൽ പെറുവിനെതിരെ ബ്രസീലിന്റെ ജയം. എവർട്ടൻ, ഗബ്രിയേൽ ജെസ്യൂസ്, റിച്ചാർലിസൺ എന്നിവരാണ് ബ്രസീലിന് വേണ്ടി ഗോളുകൾ നേടിയത്. നീണ്ട 12 വർഷത്തെ കാത്തിരിപ്പിന് വിരാമം കുറിച്ചാണ് കോപ്പ അമേരിക്കയിൽ ബ്രസീൽ മുത്തമിട്ടത്. 2007ലായിരുന്നു അവസാനത്തെ കിരീടനേട്ടം. 1999, 22, 49, 89, 97, 99, 2004 വർഷങ്ങളിലും അവർ കിരീടം നേടി. ഇതോടെ ആതിഥേയത്വം വഹിച്ചപ്പോഴെല്ലാം കിരീടം സ്വന്തമാക്കിയ ടീം എന്ന റെക്കോർഡ് ബ്രസീൽ നിലനിർത്തി.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook