അന്തരിച്ച നടി ശ്രീദേവിയുടെ മൃതദേഹം ഇന്ന് ഇന്ത്യയിലെത്തിക്കും. ദുബായിൽ നിന്ന് ചാർട്ടർ ചെയ്ത വിമാനത്തിലാവും മൃതദേഹം ഇന്ത്യയിലെത്തിക്കുക. ഇന്നലെ തന്നെ മൃതദേഹം കൊണ്ടുവരാനായിരുന്നു ശ്രമമെങ്കിലും ഫോറൻസിക് റിപ്പോർട്ട് ലഭിക്കാൻ വൈകിയതാണ് തിരിച്ചടിയായത്.

മുംബൈ സിനിമാ ലോകത്തെ ഒട്ടാകെ ഞെട്ടലിലും സങ്കടത്തിലുമാഴ്ത്തിയ വാര്‍ത്തയറിഞ്ഞ് ശ്രീദേവിയുടെ സഹപ്രവര്‍ത്തകരും  കൂട്ടുകാരുമെല്ലാം ഇന്നലെ രാത്രി മുതല്‍ അവരുടെ വസതിയില്‍ എത്തിത്തുടങ്ങി.

ഭർത്താവ് ബോണി കപൂറിന്റെ മരുമകൻ മോഹിത് മർവായുടെ വിവാഹത്തിൽ പങ്കെടുക്കാൻ ദുബായിലെത്തിയ ശ്രീദേവി താമസിച്ചിരുന്ന ഹോട്ടൽ മുറിയിൽ വച്ചാണ് മരിച്ചത്. സ്ട്രോക്ക് വന്ന ശ്രീദേവി മുറിക്കകത്തെ ശുചിമുറിയിൽ വീണു. ഇവരെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു.

അൽ ഖുസൈസ് ആശുപത്രിയിൽ ശ്രീദേവിയുടെ മൃതദേഹം ഇന്നലെ പോസ്റ്റുമോർട്ടം ചെയ്തിരുന്നു. മൃതദേഹം നാട്ടിലെത്തിക്കാൻ പ്രത്യേക വിമാനമടക്കമുളള എല്ലാ കാര്യങ്ങളും സജ്ജീകരിച്ചിട്ടുണ്ട്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook