ബേക്കല്‍ ബീച്ച് പാര്‍ക്കില്‍  രണ്ടാം രാജ്യാന്തര പട്ടം പറത്തല്‍ മേളയിൽ നിന്നുളള ദൃശ്യങ്ങൾ.  മെയ്‌അഞ്ചിന് ആരംഭിച്ച പട്ടംപറത്തൽ മേള ഏഴ്  വരെ നടക്കും. മേളയില്‍ കടുവാ പട്ടവും ആനപട്ടവും കഥകളിയും വന്പൻ സർക്കിൾ കൈറ്റുമെല്ലാംവാനിൽ പറന്നു കളിച്ചു. കൊച്ചിയിലെ കൈറ്റ് ലൈഫ് ഫൗണ്ടേഷന്റെ മഹാബലി പട്ടവും വൈബ്രന്‍റ് കൈറ്റ് ക്ലബ്ബ് ഗുജറാത്തിന്റെ ഗജവീരനും വണ്‍ ഇന്ത്യാ കൈറ്റ് ടീമിന്‍റെ കഥകളിയും ടൈഗര്‍ കൈറ്റും ഇന്തോനേഷ്യയില്‍ നിന്നുള്ള ബട്ടര്‍ഫ്ലൈയും ബേക്കലിന്റെ വാനില്‍ മൂന്ന് ദിവസങ്ങളിലായി പാറിപ്പറക്കും.

കഴിഞ്ഞവര്‍ഷത്തെ മേളയിൽ 110 അടി വലുപ്പമുള്ള ലോകത്തിലെ ഏറ്റവും വലിയ കഥകളി പട്ടവും വമ്പന്‍ സര്‍ക്കിള്‍ കൈറ്റുമാണ് പ്രധാന ഇനമായിരുന്നത്. വണ്‍ ഇന്ത്യാ കൈറ്റിന്റെ ഏറ്റവും പുതിയ പട്ടമായ 35 അടി വലുപ്പമുള്ള ടൈഗര്‍ കൈറ്റും(കടുവാ പട്ടം) വിദേശ ടീമുകളുടെ നിരവധി സര്‍ക്കിള്‍ കൈറ്റും ഇന്ത്യയില്‍ ആദ്യമായി ബേക്കലില്‍ എത്തും. ചൈനയില്‍ ബീജിങ്ങില്‍ വെച്ച് നടന്ന ലോക പട്ടം പറത്തല്‍ മേളയില്‍ പ്രദര്‍ശിപ്പിച്ച ടൈഗര്‍ കൈറ്റ് ആദ്യമായാണ്‌ ഇന്ത്യയില്‍ എത്തുന്നത്.

 

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ