മാര്‍ത്താണ്ഡവര്‍മ്മ മുതലിങ്ങോട്ട് പല നോവലുകളും സിനിമയായി പരിണമിച്ചിട്ടുണ്ട്. ചിലതൊക്കെ ബോക്സ്ഓഫീസുകളില്‍ വിജയം കൊയ്തപ്പോള്‍ ചിലത് നോവലിനോളം ജനപ്രിയത നേടുന്നതില്‍ പരാജയപ്പെട്ടു. എന്നാല്‍ ഇവിടെ അതല്ല വിഷയം. നമ്മുക്ക് പ്രിയപ്പെട്ട ചില മലയാള ചിത്രങ്ങള്‍ നോവലാണെങ്കില്‍ അവയുടെ മുഖചിത്രം എങ്ങനെയായിരിക്കും എന്ന് ചിന്തിച്ചിട്ടുണ്ടോ. എന്നാല്‍ ആലപ്പുഴക്കാരനായ ധനൂഷ് ശശീന്ദ്രന്‍ ഇത്തരത്തില്‍ ചിന്തിച്ചപ്പോഴാണ് സിനിമാ പോസ്റ്ററുകളെ വെല്ലുന്ന മുഖചിത്രങ്ങള്‍ പിറന്നത്. മഹേഷിന്റെ പ്രതികാരവും, എന്നു നിന്റെ മൊയ്തീനും, ആക്ഷന്‍ ഹീറോ ബിജുവുമൊക്കെയാണ് ധനൂഷ് മുഖചിത്രമാക്കിയത്. പോസ്റ്റ് ചെയ്ത് മണിക്കൂറുകള്‍ക്കം ചിത്രങ്ങള്‍ നവമാധ്യമങ്ങളില്‍ പ്രചരിക്കുകയും ചെയ്തു. ആലപ്പുഴ സ്വദേശിയാണ് ധനൂഷ്.

”ഒരു നട്ടപ്പാതിരായ്ക്ക് ചിന്തകള്‍ ചിന്തേരിട്ടോണ്ടിരുന്ന സമയത്ത് തോന്നിയൊരു പ്രാന്താണ്. പ്രിയപ്പെട്ട കുറച്ച് മലയാള സിനിമകള്‍ക്ക് പുസ്തകചട്ടയിടീപ്പിച്ചാലോന്ന്. പിന്നുള്ള മൂന്നാലു നട്ടപ്പാതിരകള്‍ ചിലവഴിച്ച് ഉണ്ടാക്കിയതാണിത്. എത്രത്തോളം നന്നായിന്നറീലാ.. ഓരോന്നും വ്യത്യസ്തമാക്കാനും കഥയോടു ചേര്‍ന്നു നില്‍ക്കാനും ശ്രമിച്ചിട്ടുണ്ട്. അഭിപ്രായങ്ങള്‍ പ്രതീക്ഷിക്കുന്നു.” ധനൂഷ് ഫെയ്സ്ബുക്കില്‍ കുറിക്കുന്നു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ