ബ്രഹ്മാണ്ഡ ചിത്രം ബാഹുബലിയുടെ അണിയറ പ്രവർത്തകർ കൊച്ചിയിൽ എത്തി. ബാഹുബലിയിലെ പ്രാധാന അഭിനേതാക്കാളായ പ്രബാസ്, അനുഷ്ക, തമന്ന, റാണ തുടങ്ങിയവരാണ് ചിത്രത്തിന്റെ പ്രചരണാർഥം കൊച്ചിയിൽ എത്തിയത്. കൊച്ചി ക്രൗൺ പ്ലാസ ഹോട്ടലിൽ നടന്ന ചടങ്ങിൽ ചിത്രത്തിന്റെ മലയാളം ഗാനങ്ങളുടെ ഓഡീയോ റിലീസും നടന്നു.

ചിത്രത്തിന്റെ ഓഡീയ റിലീസ് പ്രശസ്ത സംവിധായകൻ ഫാസിലാണ് നിർവ്വഹിച്ചത്. ചിത്രം കേരളത്തിൽ വിതരണം ചെയ്യുന്ന ഗ്ലോബൽ യൂണൈറ്റഡ് മീഡിയയാണ് പരിപാടിയുടെ സംഘാടകർ. കേരളത്തിൽ മാത്രം 300 സ്ക്രീനുകളിലാണ് ചിത്രം റിലീസ് ചെയ്യുന്നത്.

ചിത്രങ്ങൾ: രഞ്ജു മത്തായി

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ