പതിനെട്ടാമത് ഏഷ്യൻ ഗെയിംസിന് ജക്കാർത്തയിലെ ജിബികെ സ്റ്റേഡിയത്തിൽ വർണോജ്വലമായ സമാപനം. ഇന്നലെ നടന്ന സമാപന ചടങ്ങിനൊടുവില്‍ ഗെയിംസ്‌ പതാക 2022-ല്‍ ഏഷ്യന്‍ ഗെയിംസിന്‌ ആതിഥ്യം വഹിക്കുന്ന ചൈനയിലെ ഹാങ്‌ഷൂ നഗരത്തിന്റെ പ്രതിനിധി ഏറ്റുവാങ്ങി.

പതിനഞ്ചു ദിനരാത്രങ്ങൾ നീണ്ടു നിന്ന വൻകരപ്പോരാട്ടത്തിൽ 289 മെഡലുകളോടെ ചൈന ജേതാക്കളായി. 132 സ്വർണവും 92 വെള്ളിയും 65 വെങ്കലവുമാണ് ചൈന നേടിയത്. 75 സ്വർണവുമായി ജപ്പാൻ രണ്ടാമതും 49 സ്വർണവുമായി ദക്ഷിണ കൊറിയ മൂന്നാമതുമെത്തി. 69 മെഡലുകളോടെ ഇന്ത്യയാണ് എട്ടാം സ്ഥാനത്ത്. 15 സ്വർണവും 24 വെള്ളിയും 30 വെങ്കലവുമാണ് ഇന്ത്യ നേടിയത്.

ഗെയിംസില്‍ പങ്കെടുത്ത കായികതാരങ്ങളും ഗെയിംസിന്റെ ഭാഗമായിരുന്ന വോളണ്ടിയര്‍മാരുമടങ്ങുന്ന മാര്‍ച്ച്‌ പാസ്‌റ്റോടെയാണ്‌ സമാപന ചടങ്ങുകള്‍ ആരംഭിച്ചത്‌. വെള്ളി നേടിയ വനിതാ ഹോക്കി ടീം നായിക റാണി രാംപാല്‍ സമാപനച്ചടങ്ങില്‍ ഇന്ത്യന്‍ ദേശീയ പതാകയേന്തി.

Get Malayalam News and latest news update from India and around the world. Stay updated with today's latest Gallery news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ