ഈ നൂറ്റാണ്ടിലെ അവസാനത്തെ വലയ സൂര്യഗ്രഹണത്തിന് സാക്ഷ്യം വഹിച്ച് കേരളം. വടക്കൻ ജില്ലകളിലാണ് സൂര്യഗ്രഹണം പൂർണമായിരിക്കുന്നത്. കാസർഗോഡ് ജില്ലയിലെ ചെറുവത്തൂരിലാണ് ഗ്രഹണം ആദ്യം ദൃശ്യമായത്. രാവിലെ എട്ട് മണിയോടെയാണ് കേരളത്തിൽ ഗ്രഹണം കണ്ട് തുടങ്ങിയത്.

Solar Eclipse 2019 Highlights: വലയ സൂര്യഗ്രഹണം പൂർത്തിയായി

ഒമ്പതു വര്‍ഷത്തിനു ശേഷമാണ് കേരളത്തില്‍ വലയ സൂര്യഗ്രഹണം ദൃശ്യമാവുന്നത്. 9.26 മുതല്‍ 9.30 വരെയാണ് ഗ്രഹണം പാരമ്യത്തിലെത്തിയത്. 11.30ഓടെ കേരളത്തിൽ ഗ്രഹണം പൂർത്തിയായി. വടക്കന്‍ ജില്ലകളില്‍ വലയ സൂര്യഗ്രഹണവും മറ്റ് ജില്ലകളില്‍ ഭാഗിക സൂര്യഗ്രഹണവുമാണ് ഉണ്ടായത്.

ഒരു നൂറ്റാണ്ടിനിടെ കേരളത്തിൽ ഉണ്ടാകുന്ന രണ്ടാമത്തെ വലയ ഗ്രഹണമാണിത്. സൂര്യനും ഭൂമിക്കുമിടയില്‍ ചന്ദ്രന്‍ വരുമ്പോഴാണ് സൂര്യഗ്രഹണം ഉണ്ടാവുന്നത്. അതോടെ സൂര്യന്‍ പൂര്‍ണമായോ ഭാഗികമായോ മറയുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook