പ്രകൃതിയുടെ കാഴ്ചകളെ കണ്ണിൽ നിന്നും ക്യാമറയിലേയ്ക്ക് ഒപ്പിയെടുക്കുകയാണ് പതിനൊന്നുകാരിയായ ഈ സ്കൂൾ വിദ്യാർത്ഥിനി. സ്വന്തം വീടിനും നാടിനും ചുറ്റുമുളള കാഴ്ചകളെ അകിയ കോമാച്ചി എന്ന ഈ ആറാംക്ലാസ്സുകാരി കണ്ടെത്തുമ്പോൾ ആ ദൃശ്യങ്ങൾക്ക് വ്യത്യസ്തമായ ഒരു ചാരുത കാണാനാകും.

പലപ്പോഴും മുതിർന്നവർ ശ്രദ്ധിക്കാതെ പോകുന്ന കാഴ്ചകളാണ് അകിയയുടെ കണ്ണും ക്യാമറയും പകർത്തിയെടുക്കുന്നത്. അകിയ കോമാച്ചിയുടെ പ്രഥമ ഫോട്ടോ എക്സിബിഷൻ ‘നെയ്ബറിങ്’ നവംബർ ഒന്ന് മുതൽ നാലുവരെ കോഴിക്കോട് ലളിതകലാ അക്കാദമി ആർട്ട് ഗ്യാലറിയിൽ. ചുറ്റുപാടുകളിലെ പക്ഷികളും ജീവികളുമൊക്കെയാണ് ‘നെയ്ബറിങ്’ ഫോട്ടോ എക്സിബിഷനിലുള്ളത്.

ഫാറൂഖ് കോളേജ് വെനീറിനി ഇഎംഎച്ച്എസ്എസ്സിലെ ആറാം ക്ലസ് വിദ്യാർത്ഥിനിയാണ് അകിയ. ഫൊട്ടോഗ്രാഫർ അജീബ് കോമാച്ചിയുടെയും ജസീനയുടെയും മകളാണ്. ശ്രദ്ധേയരായ യുവ ഫൊട്ടോഗ്രാഫർമാരായ അഖിൽ കോമാച്ചിയും അഖിൻ കോമാച്ചിയും സഹോദരങ്ങളാണ്.

Get Malayalam News and latest news update from India and around the world. Stay updated with today's latest Gallery news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ