കേരളത്തിലെ പ്രശസ്ത ഫൊട്ടോഗ്രാഫർമാരിലൊരാളാണ് അജീബ് കൊമാച്ചി, മാധ്യമത്തിൽ ഫൊട്ടോഗ്രഫറായിരുന്നു അജീബ്. ഇന്ന് ഇന്ത്യയ്ക്കകത്തും പുറത്തുമായി നിരവധി പ്രസിദ്ധീകരണങ്ങൾക്കായി ഫൊട്ടോയെടുക്കുന്നു. ഒട്ടേറെ പുരസ്കാരങ്ങൾ ലഭിച്ചിട്ടുളള അജീബ് വിവിധ വിഷയങ്ങളെ അടിസ്ഥാനമാക്കി ഫൊട്ടോ പ്രദർശനവും നടത്തിയിട്ടുണ്ട്. അജീബ് കൊമാച്ചിയുടെ ക്യമാറയിൽ പതിഞ്ഞ പുനത്തിൽ കുഞ്ഞബ്ദുളളയുടെ ചില ചിത്രങ്ങൾ.

Read More: “ഇത്ര മതിയോ കൊമാച്ചീ”  പുനത്തിൽ കുഞ്ഞബ്ദുളളയുടെ ഫൊട്ടോയെടുത്ത അനുഭവത്തെ കുറിച്ച് അജീബ് കൊമാച്ചി എഴുതുന്നു

പുനത്തിൽ കുഞ്ഞബ്ദുളള മലയാള സാഹിത്യത്തിലെ വേറിട്ട കാഴ്ചയാണ്. എഴുത്തിലെ ലാളിത്യം ജീവിതത്തിലും പുലർത്തിയ , സൗഹൃദങ്ങളുടെ, തമാശകളുടെ, കുറുമ്പുകളുടെ കുഞ്ഞിക്ക. ഓർമകളിലും കഥകളിലും പരിചയപ്പെടുന്നവരിലെല്ലാം ആ നിമിഷങ്ങളെ ജീവിതത്തിലെ നിത്യസ്മാരകമാക്കി മാറ്റുന്ന മാന്ത്രികത കുഞ്ഞിക്കയ്ക്കുണ്ടായിരുന്നു, അദ്ദേഹത്തിന്റെ എഴുത്തിലെന്നപോലെ.

Read More: ‘പുനത്തിലിനും കുഞ്ഞബ്ദുളളയ്ക്കും’ യുവകഥാകൃത്തായ അബിൻ ജോസഫ് എഴുതുന്ന പുനത്തിൽ ഓർമ്മ

പുനത്തിലിന്റെ സാഹിത്യത്തിലെയും ജീവിതത്തിലെയും യാത്രകൾ വായനക്കാരെയും സഹയാത്രികരെയും ഒരു പോലെ വിസ്മയിപ്പിക്കും. മനോഹരമായ ചിരിയോടെ മായാത്ത മുദ്രകളാണ് അദ്ദേഹം ഓരോരുത്തരിലും പതിപ്പിക്കുക. അത് സ്നേഹത്തിന്റെ അടയാളങ്ങളായിരുന്നു.

Get Malayalam News and latest news update from India and around the world. Stay updated with today's latest Gallery news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ