മീനമാസിലെ അശ്വതി നാളിൽ കൊടുങ്ങല്ലൂർ ക്ഷേത്രത്തിൽ നടക്കുന്ന ഉത്സവമാണ് ഭരണി. കൂടുതലായും മലബാർ മേഖലയിൽ നിന്നും പാലക്കാട്ടു നിന്നും ആളുകൾ ഇവിടേക്ക് എത്തിച്ചേരുന്നു. കർഷകരാണ് അതിലേറെയും. ഒരു വർഷത്തെ അധ്വാനഫലമായുള്ള ധാന്യങ്ങളിൽ നിന്നും പൊതികളിലാക്കി ദേവിക്ക് സമർപ്പിക്കാനും, തങ്ങളുടെ സങ്കടങ്ങൾ നേരിട്ട് പറയാനുമായി എത്തുന്നവർ…

ഭരണി ദിവസമാകുമ്പോഴേക്കും ക്ഷേത്ര പരിസരം ചുവന്ന പട്ടുടുത്ത കോമരങ്ങളാൽ നിറയും.. വഴിപാടു കോഴികൾ ക്ഷേത്ര മേൽക്കൂരകളിൽ ഇടം പിടിക്കും.. അന്തരീക്ഷത്തിൽ മഞ്ഞൾപ്പൊടിയുടേയും വിയർപ്പിന്റേയും ഗന്ധം നിറയും.. കോമരങ്ങളിൽ പലരും ഭക്തിയുടെ ഉന്മാദത്താൽ നൃത്തംചവിട്ടും.. ദൈവത്തിനു നേരെ തെറിപ്പാട്ടു പാടും.അതിലൂടെ അവർക്കുള്ളിലെ അഴുക്കുകളെയെല്ലാം പുറത്തേക്കെറിഞ്ഞുകളഞ്ഞ് തെളിഞ്ഞ മനസ്സുമായി തിരിച്ചു പോകും. ഒരു തരത്തിൽ പറഞ്ഞാൽ വികാരങ്ങളുടെ വേലിയേറ്റങ്ങളുടെ ഉത്സവം കൂടിയാണ് ഭരണി.

കെ.ആർ.സുനിൽ

കെ.ആർ.സുനിൽ

കൊടുങ്ങല്ലൂർ ഭരണി ചിത്രങ്ങളിലൂടെ വർണിക്കുകയാണ് കെ.ആർ.സുനിൽ. ഓരോ ചിത്രങ്ങളിലും ആഘോഷത്തിന്റെ മനോഹാരിത നിറഞ്ഞുനിൽക്കുന്നുണ്ട്. ചെറുപ്പം മുതലേ പെയിന്റിങ്ങിനോടും ശിൽപകലയോടും ഫൊട്ടോഗ്രഫിയോടും സുനിലിനു താൽപര്യമുണ്ടായിരുന്നു. വളർന്നപ്പോൽ ജീവിതത്തിന്റെ ഭാഗമായി അതും മാറി. തൃശൂരിലെ ഫൈൻ ആർട്സ് കോളജിൽ നിന്നാണ് ശിൽപകലയിൽ ബിരുദം നേടിയതോടെയാണ് ചിത്രകലയിൽ തന്റെ കരിയർ സുനിൽ തുടങ്ങുന്നത്. ഇന്നു രാജ്യമൊട്ടാകെ സുനിലിന്റെ ചിത്രങ്ങൾക്ക് ആരാധകരുണ്ട്.

നിരവധി പുരസ്കാരങ്ങളും സുനിലിനെ തേടിയെത്തിയിട്ടുണ്ട്. 1997 ൽ ലളിതകലാ അക്കദമിയുടെ പുരസ്കാരം നേടി. 2016 ൽ ജലം വിഷയമാക്കി സുനിൽ പകർത്തിയ ചിത്രങ്ങൾക്ക് ഇന്ത്യ ഹാബിറ്റേറ്റ് സെന്റേഴ്സിന്റെ ഫോട്ടോസ്പിയർ ഗ്രാന്റ് ലഭിച്ചു.

Get Malayalam News and latest news update from India and around the world. Stay updated with today's latest Gallery news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ