മുംബൈ ഭീകരാക്രമണത്തിൽ ജീവൻ വെടിഞ്ഞവരെ ഓർമിച്ച് ദി ഇന്ത്യൻ എക്സ്‌പ്രസ്. മുംബൈ ഭീകരാക്രമണം നടന്നിട്ട് 11 വർഷം തികഞ്ഞ ഇന്നലെ ’26/11 സ്റ്റോറീസ് ഓഫ് സ്ട്രെങ്ത്’ എന്ന പരിപാടിയിലൂടെ അവർക്ക് ആദരാഞ്ജലി അർപ്പിച്ചു. കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്, ഗതാഗതവകുപ്പ് മന്ത്രി നിതിൻ ഗഡ്കരി എന്നിവർ പരിപാടിയിൽ മുഖ്യാതിഥികളായിരുന്നു. ബോളിവുഡ് താരങ്ങളായ അമിതാഭ് ബച്ചൻ, അഭിഷേക് ബച്ചൻ, ഐശ്വര്യ റായ് ബച്ചൻ എന്നിവരും പരിപാടിയിൽ പങ്കെടുത്തു.

26/11 stories of strength Highlights: ഹേമന്ത് കർക്കരെയുടെ ത്യാഗം പാഴായി പോകരുത്; മുംബൈ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട ധീരജവാന്മാരെ ഓർത്ത് നിതിൻ ഗഡ്കരി

മുംബൈ ഭീകരാക്രമണത്തെ അതിജീവിച്ചവരോടും അവരുടെ കുടുംബങ്ങളോടുമുളള ആദരവിന്റെ ഭാഗമായി ദി ഇന്ത്യൻ എക്‌സ്‌പ്രസ് തുടർച്ചയായി സംഘടിപ്പിക്കുന്ന പരിപാടിയിലൂടെ പ്രചോദനാത്മകമായ കഥകൾ, കഴിഞ്ഞ ദശകത്തിൽ ഇന്ത്യൻ എക്സ്പ്രസ് അഭിമുഖം നടത്തിയ നൂറിലധികം രക്ഷപ്പെട്ടവരുടെ അതിജീവന കഥകൾ നാലാമത് എഡിഷനിലൂടെ രാജ്യത്തെ ജനങ്ങളുടെ മുന്നിലെത്തി.

ഫിലിംമേക്കർ അനന്ത് തിവാരി സംവിധാനം ചെയ്ത പരിപാടിയുടെ സവിശേഷത അമിതാഭ് ബച്ചന്റെ പ്രകടനമായിരുന്നു. 2016 മുതൽ പരിപാടിയുടെ അംബാസിഡറാണ് ബച്ചൻ.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook