/indian-express-malayalam/media/media_files/uploads/2019/12/kbfc-mcfc.jpg)
MCFCvsKBFC Live Updates: മുംബൈ: ഇന്ത്യൻ സൂപ്പർ ലീഗിന്റെ ആറാം പതിപ്പിൽ രണ്ടാം ജയത്തിനായി കേരള ബ്ലാസ്റ്റേഴ്സ് ഇനിയും കാത്തിരിക്കണം. മുംബൈയ്‌ക്കെതിരെ അവരുടെ തട്ടകത്തിൽ നടന്ന മത്സരത്തിലും കേരള ബ്ലാസ്റ്റേഴ്സിന് സമനില കുരുക്ക്. ഓരോ ഗോൾ വീതം നേടിയാണ് സിറ്റിയും ബ്ലാസ്റ്റേഴ്സും മത്സരം സമനിലയിൽ അവസാനിപ്പിച്ചത്.
ഗോൾരഹിതമായ ആദ്യ പകുതിക്ക് ശേഷം രണ്ടാം പകുതിയിൽ കേരള ബ്ലാസ്റ്റേഴ്സ് ആദ്യം മുന്നിലെത്തിയെങ്കിലും ആ സന്തോഷത്തിന് നിമിഷങ്ങളുടെ ആയുസ് മാത്രമായിരുന്നു ഉണ്ടായിരുന്നത്. 75-ാം മിനിറ്റിൽ മെസിയുടെ ഗോളിൽ ബ്ലാസ്റ്റേഴ്സ് ലീഡെടുത്തതിന് രണ്ട് മിനിറ്റുകൾക്കുള്ളിൽ മുംബൈ മറുപടി നൽകി. 77-ാം മിനിറ്റിൽ ചെർമിതിയാണ് ആതിഥേയരെ ഒപ്പമെത്തിച്ചത്.
നിർണായക മാറ്റങ്ങളുമായാണ് ബ്ലാസ്റ്റേഴ്സ് മുംബൈയ്‌ക്കെതിരെ ഇറങ്ങിയത്. നായകൻ ബെർത്തലോമ്യ ഓഗ്ബച്ചെ പകരക്കാരുടെ ലിസ്റ്റിൽ പോലും ഇടം പിടിച്ചില്ല. പകരം സെർജിയോ സിഡോഞ്ചയാണ് ബ്ലാസ്റ്റേഴ്സിനെ നയിച്ചത്.
ഓഗ്ബെച്ചെക്ക് പകരം ഇന്ത്യൻ താരം സെയ്ത്യാസെൻ സിംങ്ങാണ് ആദ്യ ഇലവനിൽ ഇറങ്ങിയത്. മൂന്ന് മലയാളി താരങ്ങളാണ് ആദ്യ ഇലവനിൽ ഇടംപിടിച്ചിരിക്കുന്നത്. ഗോൾകീപ്പർ ടി.പി.രഹ്നേഷ്, സഹൽ അബ്ദുൾ സമദ്, കെ.പ്രശാന്ത് എന്നിവരാണ് ബ്ലാസ്റ്റേഴ്സിനായി ഇറങ്ങുന്നത്. കെ.പി.രാഹുൽ ഇന്നും പുറത്തിരുന്നു
Live Blog
MCFCvsKBFC Live Updates:
കൊച്ചിയിലേറ്റ തോൽവിക്ക് മുംബൈയിൽ പകരവീട്ടാമെന്ന പ്രതീക്ഷയിലാണ് കേരള ബ്ലാസ്റ്റേഴ്സ് എഫ്സി. സീസണിൽ കൊൽക്കത്തയ്ക്കെതിരെ ജയത്തോടെ തുടങ്ങിയ ബ്ലാസ്റ്റേഴ്സിനെ രണ്ടാം മത്സരത്തിൽ പരാജയപ്പെടുത്തിയാണ് മുംബൈ സീസൺ ആരംഭിച്ചത്. ബ്ലാസ്റ്റേഴ്സിനെതിരെ മാത്രമേ മുംബൈക്ക് ജയിക്കാനും സാധിച്ചുള്ളു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us
Highlights