scorecardresearch

ISL 2019-2020, KBFCvsFCG Live Updates: നിലതെറ്റി മഞ്ഞപ്പട; കേരള ബ്ലാസ്റ്റേഴ്സ് - ഗോവ മത്സരം സമനിലയിൽ

ISL 2019-2020, KBFCvsFCG Live Updates: കേരള ബ്ലാസ്റ്റേഴ്സ് ജയമുറപ്പിച്ച മത്സരത്തിൽ ഇഞ്ചുറി ടൈമിൽ നേടിയ ഗോളാണ് ഗോവയെ ഒപ്പമെത്തിച്ചത്

ISL 2019-2020, KBFCvsFCG Live Updates: കേരള ബ്ലാസ്റ്റേഴ്സ് ജയമുറപ്പിച്ച മത്സരത്തിൽ ഇഞ്ചുറി ടൈമിൽ നേടിയ ഗോളാണ് ഗോവയെ ഒപ്പമെത്തിച്ചത്

author-image
Sports Desk
New Update
ISL 2019-2020, KBFCvsFCG Live Updates: നിലതെറ്റി മഞ്ഞപ്പട; കേരള ബ്ലാസ്റ്റേഴ്സ് - ഗോവ മത്സരം സമനിലയിൽ

ISL 2019-2020, KBFCvsFCG Live Updates: കൊച്ചി: ഇന്ത്യൻ സൂപ്പർ ലീഗിന്റെ ആറാം പതിപ്പിൽ കേരള ബ്ലാസ്റ്റേഴ്സിന് വീണ്ടും സമനില കുരുക്ക്. എഫ്‌സി ഗോവയ്ക്കെതിരായ മത്സരത്തിൽ രണ്ടു തവണ മുന്നിലെത്തിയെങ്കിലും രണ്ടു തവണയും ഗോൾ മടക്കി ഗോവ സമനില സ്വന്തമാക്കുകയായിരുന്നു. കേരള ബ്ലാസ്റ്റേഴ്സ് ജയമുറപ്പിച്ച മത്സരത്തിൽ ഇഞ്ചുറി ടൈമിൽ നേടിയ ഗോളാണ് ഗോവയെ ഒപ്പമെത്തിച്ചത്.

Advertisment

തുടക്കം മുതൽ ആക്രമിച്ച് കളിച്ച കേരള ബ്ലാസ്റ്റേഴ്സ് രണ്ടാം മിനിറ്റിൽ തന്നെ മുന്നിലെത്തി. സൂപ്പർ താരം സിഡോഞ്ചയുടെ ഗോളിലായിരുന്നു ബ്ലാസ്റ്റേഴ്സ് ലീഡ് സ്വന്തമാക്കിയത്. ആദ്യ പകുതി അവസാനിക്കുന്നതിന് നാല് മിനിറ്റ് മുമ്പ് മോർട്ടാഡയുടെ ഗോളിൽ ഗോവ സമനില പിടിച്ചു. രണ്ടാം പകുതിയുടെ തുടക്കത്തിൽ വീണ്ടും ബ്ലാസ്റ്റേഴ്സ് മുന്നിൽ. ഇത്തവണ വലകുലുക്കിയത് പ്രശാന്ത്-മെസി കൂട്ടുകെട്ട്. പിന്നീടും നിരവധി അസരങ്ങൾ സൃഷ്ടിച്ചെങ്കിലും ഗോളാക്കാൻ ബ്ലാസ്റ്റേഴ്സിനായില്ല. തിരിച്ചടിക്കാനുള്ള ഗോവയുടെ ശ്രമങ്ങളും പരാജയപ്പെട്ടതോടെ ബ്ലാസ്റ്റേഴ്സ് ജയം ഉറപ്പിച്ചു. എന്നാൽ ബ്ലാസ്റ്റേഴ്സിനെയും കാണികളെയും ഞെട്ടിച്ചുകൊണ്ട് 93-ാം മിനിറ്റിൽ ലെന്നി റോഡ്രിഗസ് ഗോവയ്ക്ക് സമനില ഒരുക്കി.

Live Blog

ISL 2019-2020, Kerala Blasters FC vs FC Goa Live Updates:ഐഎസ്എൽ 2019-2020, കേരള ബ്ലാസ്റ്റേഴ്സ് എഫ്സി - എഫ്സി ഗോവ മത്സരത്തിന്റെ തത്സമയ വിവരണം














Highlights

    21:31 (IST)01 Dec 2019

    സമനില

    കേരള ബ്ലാസ്റ്റേഴ്സ് എഫ്സി - എഫ്സി ഗോവ മത്സരം സമനിലയിൽ

    21:15 (IST)01 Dec 2019

    പരുക്കേറ്റ വ്ലാറ്റ്കോ ഡ്രോബരോ പുറത്തേക്ക്

    പരുക്കേറ്റ ഡ്രോബരോ പുറത്തേക്ക് പകരം അബ്ദുൾ ഹക്കു പ്ലെയിങ് ഇലവനിൽ

    21:13 (IST)01 Dec 2019

    ഗോവയിലും സബ്‌സ്റ്റിറ്റ്യൂഷൻ

    എഡു ബേദിയയെ പിൻവലിച്ച് പ്രിണസ്റ്റൺ റെബ്ബല്ലോ എത്തുന്നു

    21:08 (IST)01 Dec 2019

    സഹലിനെയും പിൻവലിക്കുന്നു

    മത്സരത്തിൽ രണ്ടാം മാറ്റവുമായി കേരള ബ്ലാസ്റ്റേഴ്സ്. സഹൽ അബ്ദുൾ സമദിന് പകരക്കാരനായി ഹാളിചരൺ നർസാരി പ്ലെയിങ് ഇലവനിൽ.

    21:06 (IST)01 Dec 2019

    കോർണർ

    ഗോവയ്ക്ക് അനുകൂമായി മറ്റൊരു കോർണർ കിക്ക്. എന്നാൽ അതു ലക്ഷയത്തിലെത്തുന്നില്ല

    21:04 (IST)01 Dec 2019

    20:58 (IST)01 Dec 2019

    യെല്ലോ കാർഡ്...

    കേരള ബ്ലാസ്റ്റേഴ്സ് താരം സിഡോഞ്ചയ്ക്ക് യെല്ലോ കർഡ്

    20:57 (IST)01 Dec 2019

    പ്രശാന്തിനെ പിൻവലിച്ച് ബ്ലാസ്റ്റേഴ്സ്

    മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സും ആദ്യ മാറ്റം വരുത്തുന്നു. കെ.പ്രശാന്തിനെ പിൻവലിച്ച് സെയ്ത്യസെനിനെയാണ് ഷട്ടോരി പ്ലെയിങ് ഇലവനിൽ എത്തിക്കുന്നത്.

    20:55 (IST)01 Dec 2019

    സബ്സ്റ്റിറ്റ്യൂഷൻ...

    മത്സരത്തിലെ ആദ്യ മാറ്റവുമായി എഫ്‌സി ഗോവ. സേവ്യറിനെ പിൻവലിച്ച് അലിയെ പ്ലെയിങ് ഇലവനിൽ എത്തിക്കുന്നു ഗോവ.

    20:53 (IST)01 Dec 2019

    ഗോവൻ ബോക്സിൽ നിലയുറപ്പിച്ച് ബ്ലാസ്റ്റേഴ്സ്

    നിരന്തരം ഗോവൻ ഗോൾമുഖത്ത് അവസരങ്ങൾ സൃഷ്ടിച്ച് കേരള ബ്ലാസ്റ്റേഴ്സ് എഫ്സി

    20:48 (IST)01 Dec 2019

    ഗോൾ...

    മെസിയുടെ ഗോളിൽ കേരള ബ്ലാസ്റ്റേഴ്സ് വീണ്ടും മുന്നിൽ. 59-ാം മിനിറ്റിലായിരുന്നു ബ്ലാസ്റ്റേഴ്സിന് ലീഡൊരുക്കിയ ഗോൾ.

    20:44 (IST)01 Dec 2019

    സുവർണാവസരം ബ്ലാസ്റ്റേഴ്സ് പുറത്തേക്ക് അടിച്ചു കകളയുന്നു

    ഗോവൻ ബോക്സിന് പുറത്ത് നിന്ന് ലഭിച്ച ഫ്രീകിക്ക് ബറിന് മുകളിലൂടെ പുറത്തേക്ക് അടിച്ച് ജെസൽ കർണെയ്റോ

    20:43 (IST)01 Dec 2019

    റെഡ് കാർഡ്

    ഗോവയ്ക്ക് വേണ്ടി ആദ്യ ഗോൾ നേടിയ മോർട്ടാഡയ്ക്ക് റെഡ് കാർഡ് വിധിച്ച റഫറി

    20:36 (IST)01 Dec 2019

    ബ്ലാസ്റ്റേഴ്സ് മുന്നേറ്റം

    രണ്ടാം പകുതിയുടെ ആദ്യ മിനിറ്റിൽ തന്നെ ബ്ലാസ്റ്റേഴ്സ് മുന്നേറ്റം 

    20:34 (IST)01 Dec 2019

    രണ്ടാം പകുതി

    കേരള ബ്ലാസ്റ്റേഴ്സ് എഫ്സി - എഫ്‌സി ഗോവ പോരാട്ടം രണ്ടാം പകുതിയിലേക്ക്.

    20:24 (IST)01 Dec 2019

    ആദ്യ പകുതി സമനിലയിൽ

    കേരള ബ്ലാസ്റ്റേഴ്സ് എഫ്‌സി - എഫ്‌സി ഗോവ മത്സരത്തിന്റെ ആദ്യ പകുതി സമനിലയിൽ. ഇരു ടീമുകളും ഓരോ ഗോൾ വീതം നേടി.

    20:13 (IST)01 Dec 2019

    ഗോൾ...

    മത്സരത്തിൽ ഒപ്പമെത്തി ഗോവ. 41-ാം മിനിറ്റിലായിരുന്നു സെർജിൻ മോർട്ടാടയുടെ ഗോളിൽ ഗോവ സമനില നേടിയത്.

    20:12 (IST)01 Dec 2019

    ഫ്രീകിക്ക്...

    ബ്ലാസ്റ്റേഴ്സി ബോക്സിന് പുറത്ത് നിന്ന് ഗോവയ്ക്ക് ഒരു സുവണാവസരം. 

    20:11 (IST)01 Dec 2019

    വീണ്ടും സഹൽ-ഓഗ്ബച്ചെ-മെസി കുതിപ്പ്

    38-ാം മിനിറ്റിൽ ഗോളുറപ്പിച്ച മറ്റൊരു മുന്നേറ്റം കൂടി നടത്തിയെങ്കിലും ശ്രമം ലക്ഷ്യം കാണുന്നില്ല

    19:58 (IST)01 Dec 2019

    ഓ സിഡോ....

    26-ാം ആദ്യ ഗോളിന് സമാനമായി കേരള ബ്ലാസ്റ്റേഴ്സ് മറ്റൊരു മുന്നേറ്റം കൂടി നടത്തുന്നു. ഓഗ്ബച്ചെ-സഹൽ-സിഡോ കൂട്ടുകെട്ട് ലീഡ് ഇരട്ടിയാക്കുമെന്ന് പ്രതീക്ഷിച്ചെങ്കിലും ലക്ഷ്യം കാണാതെ സിഡോയുടെ ഷോട്ട് ബാറിന് മുകളിലൂടെ പുറത്തേക്ക്.

    19:55 (IST)01 Dec 2019

    മെസി മൂവ്...

    23-ാം മിനിറ്റിൽ ഗോളെന്നുറപ്പിച്ച മെസി ബൗളിയുടെ നീക്കവും പുറത്തേക്ക്

    19:51 (IST)01 Dec 2019

    കോർണർ...

    മത്സരത്തിൽ ഒരിക്കൽ കൂടി കേരള ബ്ലാസ്റ്റേഴ്സിന് അനുകൂലമായ കോർണർ കിക്ക്. എന്നാൽ അതും ഗോളാകുന്നില്ല.

    19:50 (IST)01 Dec 2019

    സ്റ്റണിങ് സിഡോഞ്ച

    19:48 (IST)01 Dec 2019

    കോർണർ...

    16-ാം മിനിറ്റിൽ ഗോവയ്ക്ക് അനുകൂലമായ ആദ്യ കോർണർ കിക്ക്. ഗോൾകീപ്പർ ടി.പി.രഹ്നേഷിന്റെ ഇടപ്പെടൽ അപകടം ഒഴിവാക്കുന്നു.

    19:47 (IST)01 Dec 2019

    പ്രതിരോധത്തിൽ കോട്ട കെട്ടി ജെസൽ കർണെയ്റോ

    ഗോവയുടെ ഓരോ മുന്നേറ്റവും കൃത്യമായ മനസിലാക്കി അത് തടഞ്ഞ് ബ്ലാസ്റ്റേഴ്സിന്റെ പ്രതിരോധ നിര. 

    19:45 (IST)01 Dec 2019

    കോർണർ...

    12-ാം മിനിറ്റിൽ കേരള ബ്ലാസ്റ്റേഴ്സിന് അനുകൂലമായ കോർണർ കിക്ക്. മികച്ചൊരു നീക്കം ബ്ലാസ്റ്റേഴ്സ് നടത്തിയെങ്കിലും ഗോളായില്ല.

    19:43 (IST)01 Dec 2019

    വീണ്ടും ബ്ലാസ്റ്റേഴ്സ് മുന്നേറ്റം

    ഗോവൻ ബോക്സിലേക്ക് ഇരച്ചു കയറി വീണ്ടും കേരള ബ്ലാസ്റ്റേഴ്സ്. അളന്നുമുറിച്ചുള്ള ലോങ് പാസുകളും സുക്ഷമതയോടെയുള്ള ക്രോസുകളുമായാണ് കേരള ബ്ലാസ്റ്റേഴ്സ് മുന്നേറ്റം.

    19:35 (IST)01 Dec 2019

    ഗോൾ...

    മത്സരത്തിന്റെ ആദ്യ മിനിഫ്ഫിൽ തന്നെ കേരള ബ്ലാസ്റ്റേഴ്സ് എഫ്സി ഗോവയ്ക്കെതിരെ ലീഡെടുക്കുന്നു. സിഡോഞ്ചയുടെ ഗോളിലാണ് ബ്ലാസ്റ്റേഴ്സ് ആധിപത്യം ഏറ്റെടുക്കുന്നത്. 

    19:33 (IST)01 Dec 2019

    4-2-4 ഫോർമേഷനിൽ കേരള ബ്ലാസ്റ്റേഴ്സ്

    ഗോവയ്ക്കെതിരെ 4-4-4 ഫോർമേഷനിലാണ് മുഖ്യ പരിശീലകൻ ഷട്ടോരി ബ്ലാസ്റ്റേഴ്സിനെ അണിനിരത്തിയിരിക്കുന്നത്.

    19:31 (IST)01 Dec 2019

    കിക്കോഫ്....

    കേരള ബ്ലാസ്റ്റേഴ്സ് എഫ്സി - എഫ്സി ഗോവ മത്സരത്തിന് കൊച്ചി ജവഹർലാൽ നെഹ്‍റു സ്റ്റേഡിയത്തിൽ കിക്കോഫ്. സീസണിൽ ബ്ലാസ്റ്റേഴ്സിന്റെ നാലാം ഹോം മത്സരമാണിത്. 

    19:25 (IST)01 Dec 2019

    താരങ്ങൾ മൈതാനത്തേക്ക്

    ഇന്ത്യൻ സൂപ്പർ ലീഗിന്റെ ആറാം പതിപ്പിലെ 29-ാം മത്സരത്തിനൊരുങ്ങി കൊച്ചി ജവഹർലാൽ നെഹ്‌റു സ്റ്റേഡിയം. പന്ത് തട്ടാൻ താരങ്ങൾ മൈതാനത്തേക്ക്. വിസിൽ മുഴക്കത്തിനപ്പുറം ജയത്തിലേക്ക് കുതിക്കാൻ കേരള ബ്ലാസ്റ്റേഴ്സ് എഫ്സിയും എഫ്സി ഗോവയും

    19:15 (IST)01 Dec 2019

    ഇനി പോരാട്ടം

    View this post on Instagram

    📸 | Straight from the dressing room! . . . #KBFCFCG #HeroISL #LetsFootball #TrueLove

    A post shared by Indian Super League (@indiansuperleague) on

    19:10 (IST)01 Dec 2019

    മുൻ ബ്ലാസ്റ്റേഴ്സ് താരം ജാക്കിചന്ദ് സിങ് ഇന്ന് ഗോവൻ താരമാണ്. കൊച്ചിയിൽ കളിക്കുമ്പോൾ ഗോവയുടെ ആദ്യ ഇലവനിൽ ജാക്കിയും ഇടംപിടിച്ചിരിക്കുന്നു

    18:58 (IST)01 Dec 2019

    സഹൽ അബ്ദുൾ സമദ് vs ബ്രണ്ടൻ ഫെർണാണ്ടസ്

    ഇന്ത്യൻ ദേശീയ ടീമിലെ മധ്യനിരയിൽ നിർണായക സാനിധ്യമായി കഴിഞ്ഞ സഹൽ അബ്ദുൾ സമദും ബ്രണ്ടൻ ഫെർണാണ്ടസും നേർക്കുനേർ എത്തുന്ന മത്സരം കൂടിയാണ് ഇത്.

    18:56 (IST)01 Dec 2019

    മധ്യനിരയിൽ ഗോളവസരങ്ങളൊരുക്കാൻ സഹൽ

    18:54 (IST)01 Dec 2019

    പരുക്ക് മെരുക്കാനാകതെ ബ്ലാസ്റ്റേഴ്സ്; സൂപ്പർ താരങ്ങൾ പുറത്ത് തന്നെ

    മരിയോ ആർക്വസ്, മുസ്തഫ നിങ് എന്നിവർ ഗോവക്കെതിരെയും കളിക്കുന്നില്ല. കഴിഞ്ഞ മത്സരത്തിൽ പരുക്കേറ്റ മലയാളി ഫോർവേഡ് മുഹമ്മദ് റാഫിയും പുറത്താണ്. രാഹുൽ കെ.പിയുടെ അസാനിധ്യവും ശ്രദ്ധേയമാണ്.

    18:44 (IST)01 Dec 2019

    വിജയ നായകനാകാൻ ഓഗ്ബച്ചെ

    18:43 (IST)01 Dec 2019

    എഫ്സി ഗോവ പ്ലെയിങ് ഇലവൻ

    മുഹമ്മദ് നവാസ്, കാർലോസ് പെന, സെരിട്ടൺ ഫെർണാണ്ടസ്, സേവ്യർ ഗാമ, മോർട്ടാഡ ഫാൾ, മന്ദർ റാവു ദേശായ്, ലെന്നി റോഡ്രിഗസ്, എഡു ബേദിയ, ജാക്കീചന്ദ് സിങ്, ബ്രണ്ടൻ ഫെർണാണ്ടസ്, മൻവീർ സിങ്.

    18:41 (IST)01 Dec 2019

    കേരള ബ്ലാസ്റ്റേഴ്സ് പ്ലെയിങ് ഇലവൻ

    ടി.പി.രഹ്നേഷ്, രാജു ഗയ്ക്വാദ്, മുഹമ്മദ് റാക്കിപ്, ജെസൽ കർണെയ്റോ, വ്ലാറ്റ്കോ ഡ്രോബാരോ, സെർജിയോ സിഡോഞ്ച, സഹൽ അബ്ദുൾ സമദ്, ജീക്സൺ സിങ്, കെ.പ്രശാന്ത്, ബെർത്തലോമ്യോ ഓഗ്ബച്ചെ, മെസി ബൗളി

    18:36 (IST)01 Dec 2019

    ജയം മാത്രം മുന്നിൽ

    18:29 (IST)01 Dec 2019

    കൊച്ചിയെ ഇളക്കി മറിക്കാൻ ഗൗർ ആർമിയും; നിരവധി ഗോവൻ ആരാധകരാണ് കേരള ബ്ലാസ്റ്റേഴ്സ് - ഗോവ മത്സരം കാണാൻ കൊച്ചി ജവഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിൽ എത്തിയിരിക്കുന്നത്

    18:27 (IST)01 Dec 2019

    കാണികളുടെ എണ്ണത്തിൽ നേരിയ കുറവ്

    നാലാം ഹോം മത്സരത്തിലേക്ക് എത്തുമ്പോൾ കാണികളുടെ എണ്ണത്തിൽ നേരിയ കുറവ്. എന്നാൽ മത്സരം ആരംഭിക്കാൻ ഇനിയും ഒരു മണിക്കൂർ ബാക്കിനിൽക്കെ മഞ്ഞക്കടൽ ആർത്തിരമ്പും എന്ന് തന്നെ പ്രതീക്ഷിക്കാം.

    18:26 (IST)01 Dec 2019

    ശുഭകരമായ വാർത്ത

    ശുഭകരമായ ചില വാർത്തകൾ കൂടി ബ്ലാസ്റ്റേഴ്സ് ക്യാമ്പിൽ നിന്ന് പുറത്തുവരുന്നുണ്ട്. മധ്യനിരയിലേക്ക് മരിയോ ആർക്വസ് മടങ്ങിയെത്തുന്നു. കൊൽക്കത്തയ്ക്കെതിരായ ഉദ്ഘാടന മത്സരത്തിൽ പരുക്കേറ്റ് മൈതാനം വിട്ട മരിയോ ആർക്വസ് പിന്നീട് ഒരു മത്സരങ്ങൾ പോലും കളിച്ചിരുന്നില്ല. മരിയോ ആർക്വസിനൊപ്പം കഴിഞ്ഞ മത്സരത്തിൽ പുറത്തിരുന്ന മുസ്തഫ നിങ്ങും ഗോവയ്ക്കെതിരായ മത്സരത്തിൽ തിരിച്ചെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

    14:31 (IST)01 Dec 2019

    കണക്കുകൾ ഇങ്ങനെ

    12:45 (IST)01 Dec 2019

    ഉദിച്ച് അസ്തമിച്ച ബ്ലാസ്റ്റേഴ്സ്

    ഉദ്ഘാടന മത്സരത്തിൽ മാത്രമാണ് കേരള ബ്ലാസ്റ്റേഴ്സിന് തിളങ്ങാനായത്. കൊച്ചി ജവഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ കൊൽക്കത്തയെ ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് പരാജയപ്പെടുത്തി സീസൺ ആരംഭിച്ച ബ്ലാസ്റ്റേഴ്സ് അടുത്ത മത്സരത്തിൽ കൊച്ചിയിൽ മുംബൈയോട് പരാജയമറിഞ്ഞു. ഹൈദരാബാദിനെതിരെ അവരുടെ നാട്ടിലും തോൽവി വഴങ്ങിയ ബ്ലാസ്റ്റേഴ്സ് നാലാം മത്സരത്തിൽ ഒഡിഷയോട് ഗോൾരഹിത സമനില വഴങ്ങുകയായിരുന്നു. ബെംഗളൂരുവിനെതിരായ മത്സരത്തിലും ബ്ലാസ്റ്റേഴ്സ് തോൽവി വഴങ്ങിയിരുന്നു.

    12:44 (IST)01 Dec 2019

    സ്വാഗതം

    കേരള ബ്ലാസ്റ്റേഴ്സ് - എഫ്സി ഗോവ മത്സരത്തിന്റെ തത്സമയ വിവരണത്തിലേക്ക് സ്വാഗതം

    Advertisment
    ISL 2019-2020, Kerala Blasters FC vs FC Goa Live Updates:കൊച്ചിയിൽ തന്നെയായിരുന്നു കേരളം ആദ്യമായും അവസാനമായും ഈ സീസണിൽ ജയമറിഞ്ഞത്, ഉദ്ഘാടന മത്സരത്തിൽ കൊൽക്കത്തയ്ക്കെതിരെ. കൊച്ചിയിൽ തന്നെ മറ്റൊരു ജയവുമായി സീസണിൽ വീണ്ടും സജീവമാകാമെന്ന പ്രതീക്ഷയിലാണ് ക്ലബ്ബ്. പ്രധാന താരങ്ങളുടെ പരുക്കാണ് കേരള ബ്ലാസ്റ്റേഴ്സിനെ വലക്കുന്ന പ്രധാന പ്രശ്നം, പ്രത്യേകിച്ച് പ്രതിരോധത്തിൽ. സന്ദേശ് ജിങ്കനും ജെയ്റോ റോഡ്രിഗസിനും സീസൺ തന്നെ നഷ്ടമാകുമെന്ന് വ്യക്തമായതോടെ പുതിയ താരങ്ങളെ ക്ലബ്ബിലെത്തിച്ചാണ് പരിശീലകന്റെ പരീക്ഷണം.

    അതേസമയം ശുഭകരമായ ചില വാർത്തകൾ കൂടി ബ്ലാസ്റ്റേഴ്സ് ക്യാമ്പിൽ നിന്ന് പുറത്തുവരുന്നുണ്ട്. മധ്യനിരയിലേക്ക് മരിയോ ആർക്വസ് മടങ്ങിയെത്തുന്നു. കൊൽക്കത്തയ്ക്കെതിരായ ഉദ്ഘാടന മത്സരത്തിൽ പരുക്കേറ്റ് മൈതാനം വിട്ട മരിയോ ആർക്വസ് പിന്നീട് ഒരു മത്സരങ്ങൾ പോലും കളിച്ചിരുന്നില്ല. മരിയോ ആർക്വസിനൊപ്പം കഴിഞ്ഞ മത്സരത്തിൽ പുറത്തിരുന്ന മുസ്തഫ നിങ്ങും ഗോവയ്ക്കെതിരായ മത്സരത്തിൽ തിരിച്ചെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

    Fc Goa Isl 2019 2020 Kerala Blasters Fc Isl

    Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

    Follow us: