scorecardresearch

ഐഎസ്എൽ: ഗോവൻ താരം ഡങ്കലടക്കം മൂന്ന് കളിക്കാർക്ക് സസ്‌പെൻഷൻ

ഡങ്കലിന് മൂന്ന് മത്സരങ്ങളിലും ബോമസിനും കയ്ക്കും രണ്ട് മത്സരങ്ങളിലുമാണ് സസ്‌പെൻഷൻ

ഡങ്കലിന് മൂന്ന് മത്സരങ്ങളിലും ബോമസിനും കയ്ക്കും രണ്ട് മത്സരങ്ങളിലുമാണ് സസ്‌പെൻഷൻ

author-image
Sports Desk
New Update
AIFF, suspends three players, on-field incident, Seiminlen Doungel, Hugo Boumous, Kai Heerings, isl, ഐഎസ്എൽ, സസ്പെൻഷൻ, ഡങ്കൽ, ഹ്യൂഗോ ബോമസ്, ie malayalam, ഐഇ മലയാളം

മുംബൈ: ഇന്ത്യൻ സൂപ്പർ ലീഗിൽ അച്ചടക്ക നടപടിയുമായി ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷൻ. എഫ്സി ഗോവ താരങ്ങളായ സെമിൻലെൻ ഡങ്കൽ, ഹ്യൂഗോ ബോമസ്, നോർത്ത് ഈസ്റ്റ് യൂണാറ്റഡ് എഫ്സി താരം കയ് ഹീറിങ്ങ്സ് എന്നിവർക്കെതിരെയാണ് എഐഎഫ്എഫ് അച്ചടക്ക നടപിടയെടുത്തിരിക്കുന്നത്. നവംബർ ഒന്നിന് ഗുവാഹത്തിയിൽ നടന്ന എഫ്സി ഗോവ - നോർത്ത് ഈസ്റ്റ് യുണൈറ്റഡ് മത്സരത്തിനിടയിൽ താരങ്ങൾ ഏറ്റുമുട്ടിയിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് താരങ്ങളെ സസ്‌പെൻഡ് ചെയ്തുകൊണ്ടുള്ള എഐഎഫ്എഫിന്റെ നടപടി.

Advertisment

ഡങ്കലിന് മൂന്ന് മത്സരങ്ങളിലും ബോമസിനും കയ്ക്കും രണ്ട് മത്സരങ്ങളിലും വീതമാണ് സസ്‌പെൻഷൻ. നോർത്ത് ഈസ്റ്റിനെതിരായ മത്സരത്തിൽ റെഡ് കാർഡ് വഴങ്ങിയതാണ് ഡങ്കലിന് ഒരു മത്സരം അധികമായി ലഭിക്കാൻ കാരണം. മുംബൈ എഫ്സിക്കെതിരായ മത്സരം താരത്തിന് നഷ്ടമായിരുന്നു. ജംഷദ്പൂരിനും കേരള ബ്ലാസ്റ്റേഴ്സിനുമെതിരായ ഗോവയുടെ അടുത്ത രണ്ട് മത്സരങ്ങളിലും താരത്തിന് പുറത്തിരിക്കേണ്ടി വരും.

ഡങ്കലിനെ പോലെ തന്നെയാണ് ബോമസിനും അടുത്ത രണ്ടു മത്സരങ്ങളും നഷ്ടമാകുന്നത്. ഹൈദരാബാദിനെതിരെ അവരുടെ തട്ടകത്തിൽ ഡിസംബർ 8ന് നടക്കുന്ന മത്സരത്തിൽ മാത്രമേ ഇരുവർക്കുമിനി ബൂട്ടണിയാനാകു.

നോർത്ത് ഈസ്റ്റ് യുണൈറ്റഡ് താരം കയ് ഹീറിങ്ങ്സിന് മുംബൈ സിറ്റിക്കും ജംഷദ്പൂരിനുമെതിരായ അടുത്ത രണ്ടു മത്സരങ്ങൾ നഷ്ടമാകും. നോർത്ത് ഈസ്റ്റ് പ്രതിരോധത്തിലെ നിർണായക സാനിധ്യമായ ഡച്ച് താരത്തിന്റെ അഭാവം ടീമിനും തിരിച്ചടിയാണ്. ഡിസംബർ ഏഴിന് കൊൽക്കത്തയ്ക്കെതിരെ നടക്കുന്നമത്സരത്തിലാകും കയ് നോർത്ത് ഈസ്റ്റ് നിരയിലേക്ക് മടങ്ങിയെത്തുക.

Advertisment
Isl 2019 2020 Isl

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: