കടകളിൽനിന്നും വാങ്ങുന്ന പാചക സാധനങ്ങൾ പലതും കാണുമ്പോൾ മികച്ചതായി തോന്നിയേക്കാം. പക്ഷേ അവയിൽ മായം കലർത്താനുള്ള സാധ്യതകളെ പൂർണ്ണമായും തള്ളിക്കളയാനാവില്ല. ഉപയോഗിക്കുന്നതിന് മുമ്പ് ഇവ പരിശോധിക്കുക എന്നതാണ് ഏക മാർഗം.
ഫുഡ് സേഫ്റ്റി സ്റ്റാൻഡേസ് അതോറിറ്റി ഓഫ് ഇന്ത്യ (FSSAI) അടുത്തിടെ മുളകുപൊടിയിൽ ഇഷ്ടികപ്പൊടിയോ മണലോ ഉപയോഗിച്ച് മായം കലർന്നിട്ടുണ്ടോ എന്നു കണ്ടുപിടിക്കാനൊരു എളുപ്പ വഴി പങ്കുവച്ചിരുന്നു.
നിങ്ങൾ ചെയ്യേണ്ടത്
ഒരു ഗ്ലാസ് വെള്ളം എടുക്കുക
ഒരു ടീസ്പൂൺ മുളകുപൊടി ചേർക്കുക
വെളത്തിൽ അടിഞ്ഞു കൂടുന്ന മുളകുപൊടിയിൽനിന്നും കുറച്ചെടുത്ത് നന്നായി തടവുക.
തരിയുളളതായി തോന്നിയാൽ മുളകുപൊടിയിൽ ഇഷ്ടിക പൊടി ചേർത്തിട്ടുണ്ട്.
എണ്ണയിലും ഗ്രീൻ പീസിലും മായം ചേർത്തിട്ടുണ്ടോ എന്നു കണ്ടുപിടിക്കാനുള്ള എളുപ്പ വഴികളും എഫ്എസ്എസ്എഐ നേരത്തെ ഷെയർ ചെയ്തിരുന്നു.
Read More: എണ്ണയിൽ മായം കലർന്നിട്ടുണ്ടോ? വീട്ടിൽ തന്നെ എളുപ്പത്തിൽ കണ്ടുപിടിക്കാം