കോവിഡിനെ തുടർന്ന് നമ്മളിൽ പലരും വീട്ടിലിരുന്നാണ് ജോലി ചെയ്യുന്നത്. ഈ സമയത്ത് പെട്ടെന്ന് വിശപ്പ് നിയന്ത്രിക്കാൻ അനാരോഗ്യകരമായ ഭക്ഷണങ്ങൾ കഴിക്കുന്നു. മാത്രമല്ല, ജോലിയിലെ വിരസത അകറ്റാനായി അമിതമായി ലഘുഭക്ഷണങ്ങളും കഴിക്കുന്നു. ഇത് ശരീരഭാരം കൂട്ടുകയും അല്ലെങ്കിൽ മറ്റ് ദഹന പ്രശ്നങ്ങൾക്ക് കാരണമാകുകയും ചെയ്യും.
ഇതൊഴിവാക്കാൻ വീട്ടിലിരുന്ന് ജോലി ചെയ്യുന്നവർ നിർബന്ധമായും കഴിക്കേണ്ട മൂന്ന് ഭക്ഷണങ്ങളെക്കുറിച്ച് പറയുകയാണ് സെലിബ്രിറ്റി പോഷകാഹാര വിദഗ്ധ റുജുത ദിവേകർ. ഈ മൂന്നു ഭക്ഷണങ്ങൾ വളരെ രുചികരം മാത്രമല്ല, എളുപ്പത്തിൽ നിങ്ങൾക്ക് കിട്ടുന്നതുമാണ്.
- നിങ്ങളുടെ ഭക്ഷണത്തിൽ ഒരു പഴം ഉൾപ്പെടുത്തുക. നിങ്ങളുടെ വീട്ടിൽ തന്നെയുളളതോ അല്ലെങ്കിൽ സീസണൽ പഴങ്ങളോ മതി. ഇത് പ്രീബയോട്ടിക്, ഫൈബർ (ദഹനം എളുപ്പമാക്കും) കൂടാതെ ആന്റിഓക്സിഡന്റുകളും നൽകും. ദിവേകർ നിർദേശിക്കുന്ന ഒരു പഴമാണ് സപ്പോട്ട.
- ഭക്ഷണത്തിൽ നട്സ് ഉൾപ്പെടുത്തുക. അമിനോ ആസിഡുകളും നാരുകളും അടങ്ങിയ ചന (കടല) കഴിക്കാൻ ദിവേകർ നിർദ്ദേശിച്ചു.
- ഭക്ഷണത്തിൽ ഉറപ്പായും നെയ്യ് ഉൾപ്പെടുത്തണം. നെയ്യിൽ ഫാറ്റി ആസിഡുകൾ ഉണ്ട്, ഇത് ദഹനം സുഗമമാക്കുകയും സംതൃപ്തി നൽകുകയും ചെയ്യും. അവശ്യ കൊഴുപ്പുകൾ നിറഞ്ഞ നെയ്യ് കണ്ണിന്റെ സ്ട്രെയിൻ കുറയ്ക്കാനും സഹായിക്കുന്നു. പ്രഭാതഭക്ഷണം, ഉച്ചഭക്ഷണം, അത്താഴം എന്നിവയ്ക്കൊപ്പം ഒരു ടീസ്പൂൺ നെയ്യ് കഴിക്കാൻ ദിവേകർ നിർദ്ദേശിച്ചു.
Read More: വർക്ക് ഫ്രം ഹോമിനിടയിൽ കണ്ണിന്റെ ആരോഗ്യം നിലനിർത്തുന്നതിനുള്ള ടിപ്സുകൾ