/indian-express-malayalam/media/media_files/2025/12/19/benefits-of-egg-fi-2025-12-19-15-45-39.jpg)
ധാരാളം പോഷക ഗുണങ്ങൾ മുട്ടയ്ക്കുണ്ട് | ചിത്രം: ഫ്രീപിക്
/indian-express-malayalam/media/media_files/2025/12/19/benefits-of-egg-1-2025-12-19-15-46-41.jpg)
കണ്ണിന്റെ ആരോഗ്യം മെച്ചപ്പെടുത്തും
മുട്ടയുടെ മഞ്ഞക്കരുവിൽ ലുട്ടിൻ, സിയാക്സാന്തിൻ എന്നീ ആന്റിഓക്സിഡന്റുകൾ അടങ്ങിയിട്ടുണ്ട്. ഇവ റെറ്റിനയിൽ അടിഞ്ഞുകൂടുകയും പ്രായമാകുമ്പോൾ ഉണ്ടാകുന്ന തിമിരം, മാക്യുലാർ ഡീജനറേഷൻ തുടങ്ങിയ പ്രശ്നങ്ങളിൽ നിന്ന് കണ്ണിനെ സംരക്ഷിക്കുകയും ചെയ്യുന്നു.
/indian-express-malayalam/media/media_files/2025/12/19/benefits-of-egg-2-2025-12-19-15-46-41.jpg)
ഹോർമോൺ സന്തുലിതാവസ്ഥയും പ്രത്യുൽപ്പാദന ശേഷിയും
മുട്ടയിൽ കോളിൻ, വിറ്റാമിൻ ബി 12, ഫോളേറ്റ്, ഒമേഗ -3 ഫാറ്റുകൾ എന്നിവ ധാരാളമുണ്ട്. ഇവ സ്ത്രീകളുടെ പ്രത്യുൽപ്പാദന ക്ഷണത മെച്ചപ്പെടുത്താൻ സഹായിക്കുന്നു. മഞ്ഞക്കരുവിലെ ആരോഗ്യകരമായ കൊഴുപ്പുകൾ ഹോർമോൺ ഉത്പാദനത്തെ സഹായിക്കുന്നതിലൂടെ ആർത്തവചക്രം ക്രമമാക്കുന്നു.
/indian-express-malayalam/media/media_files/2025/12/19/benefits-of-egg-3-2025-12-19-15-46-41.jpg)
പേശികളുടെ ബലം വീണ്ടെടുക്കൽ
പ്രായമാകുമ്പോൾ പേശികളുടെ അളവ് നിലനിർത്താനും വ്യായാമത്തിന് ശേഷം പേശികളിലെ വേദന കുറയ്ക്കാനും മുട്ട സഹായിക്കുന്നു. വിറ്റാമിൻ ഡി, മറ്റ് പ്രധാന ധാതുക്കൾ എന്നിവ പേശികളുടെ മികച്ച പ്രവർത്തനത്തിനും കരുത്തിനും അത്യാവശ്യമാണ്.
/indian-express-malayalam/media/media_files/2025/12/19/benefits-of-egg-4-2025-12-19-15-46-41.jpg)
എല്ലുകളുടെ ബലവും വികാസവും
ഫോസ്ഫറസ്, സെലീനിയം, കാൽസ്യം എന്നീ ധാതുക്കൾക്കൊപ്പം മുട്ട എല്ലുകളുടെ ആരോഗ്യത്തെയും മെച്ചപ്പെടുത്തുന്നു. പ്രായമാകുമ്പോൾ സ്ത്രീകളിൽ എല്ലുകളുടെ സാന്ദ്രത കുറയുന്നത് തടയാൻ ഇത് ഏറെ ഗുണകരമാണ്.
/indian-express-malayalam/media/media_files/2025/12/19/benefits-of-egg-5-2025-12-19-15-46-41.jpg)
മെറ്റബോളിസം വർധിപ്പിക്കുന്നു
കാർബോഹൈഡ്രേറ്റ് അടങ്ങിയ ഭക്ഷണത്തിന് പകരം ബ്രേക്ക്ഫാസ്റ്റിന് മുട്ട കഴിക്കുന്നത് അമിതഭാരമുള്ള സ്ത്രീകൾക്ക് വിശപ്പ് കുറയുന്നതായി കാണപ്പെടുന്നു. ഇത് ശരീരത്തിലെ കൊഴുപ്പ് കുറയ്ക്കാനും ബിഎംഐ ഫലപ്രദമായി നിലനിർത്താനും സഹായിക്കും.
/indian-express-malayalam/media/media_files/2025/12/19/benefits-of-egg-6-2025-12-19-15-46-41.jpg)
മാനസികാരോഗ്യം മെച്ചപ്പെടുത്തുന്നു
പതിവായ മുട്ടയുടെ ഉപയോഗം ഓർമ്മശക്തിയും തലച്ചോറിന്റെ പ്രവർത്തനക്ഷമതയും വർധിപ്പിക്കുന്നു. ജോലിസ്ഥലത്തും വീട്ടിലും ഒരേപോലെ സമ്മർദ്ദങ്ങൾ കൈകാര്യം ചെയ്യുന്ന സ്ത്രീകൾക്ക് ഇത് മാനസികാരോഗ്യം നിലനിർത്താൻ സഹായിക്കുന്നു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us