Latest News

സ്വാദേറും ഒനിയൻ ദോശ തയ്യാറാക്കാം; റെസിപ്പി

10 മിനിറ്റിനുള്ളിൽ തയ്യാറാക്കാവുന്ന ഈസി ദോശ

Wheat flour Onion Dosa Easy recipe, Easy breakfast recipe, Dosa recipe, Easy breakfast, Easy breakfast recipe, Easy breakfast maida egg, maida egg dishes

ബ്രേക്ക്ഫാസ്റ്റിന് വ്യത്യസ്ത രുചികൾ പരീക്ഷിക്കാൻ ഇഷ്ടപ്പെടാത്തവരുണ്ടോ? ഇതാ, വ്യത്യസ്ത രുചികൾ തിരയുന്നവർക്കായി ഒരു ദോശ റെസിപ്പി. വലിയ ബുദ്ധിമുട്ടൊന്നുമില്ലാതെ, വളരെ എളുപ്പത്തിൽ, 10 മിനിറ്റിനുള്ളിൽ ഈ ഒനിയൻ ദോശ തയ്യാറാക്കാം.

ചേരുവകൾ

  • ഗോതമ്പ് പൊടി- 1 കപ്പ്
  • ഉപ്പ്- ആവശ്യത്തിന്
  • വെളിച്ചെണ്ണ- ഒരു ടീസ്പൂൺ
  • കടുക്- ഒരു നുള്ള്
  • ഉഴുന്നു പരിപ്പ്- 1 ടീസ്പൂൺ
  • പരിപ്പ് (ചന ദാൽ)- ഒന്നര ടീസ്പൂൺ
  • കായപ്പൊടി- ഒരു നുള്ള്
  • സവാള- 1
  • ഇഞ്ചി- ഒരു കഷ്ണം
  • പച്ചമുളക്- 1
  • തക്കാളി- 1
  • കറിവേപ്പില

തയ്യാറാക്കുന്ന വിധം

  • ഒരു ബൗളിൽ ഗോതമ്പ് പൊടി, ഉപ്പ് എന്നിവയെടുക്കുക. ഇതിലേക്ക് വെള്ളം ചേർത്ത് മാവ് പരുവമാക്കിയെടുക്കുക.
  • ഒരു പാൻ എടുത്ത് അടുപ്പത്ത് വച്ച് ഇതിലേക്ക് ഒരു സ്പൂൺ വെളിച്ചെണ്ണ ഒഴിച്ച് ചൂടാക്കുക. കടുക് പൊട്ടിക്കുക. ശേഷം ഉഴുന്നു പരിപ്പ്, ചന ദാൽ, കായപ്പൊടി എന്നിവ ചേർത്ത് ഗോൾഡൺ ബ്രൗൺ ആകും വരെ വഴറ്റിയെടുക്കുക.
  • പാനിലേക്ക് സവാള, ഇഞ്ചി അരിഞ്ഞത്, പച്ചമുളക്, തക്കാളി എന്നിവ അരിഞ്ഞ് ചേർക്കുക. കറിവേപ്പില, ഉപ്പ് എന്നിവ കൂടി ചേർത്ത് നന്നായി വഴറ്റിയെടുക്കുക.
  • സവാളയും തക്കാളിയുമൊക്കെ നന്നായി വഴന്നു കഴിഞ്ഞാൽ സ്റ്റൗ ഓഫ് ചെയ്ത് ഈ കൂട്ട് തയ്യാറാക്കി വച്ച ഗോതമ്പ് മാവിലേക്ക് ഒഴിക്കുക. അൽപ്പം മല്ലിയിലയും കൂടി മാവിലേക്ക് ചേർത്ത് നന്നായി ഇളക്കുക.
  • ശേഷം ദോശച്ചട്ടി ചൂടാക്കി മാവ് ഒഴിച്ച് മീഡിയം തീയിൽ ഇരു വശവും മറിച്ചിട്ട് ചുട്ടെടുക്കാം. ദോശയ്ക്ക് മുകളിലായി അൽപ്പം വെളിച്ചെണ്ണ കൂടി തൂവി കൊടുക്കാം. ദോശ തയ്യാർ.
  • എരിവുള്ള മുളക് ചമ്മന്തിയ്ക്ക് ഒപ്പം കഴിക്കാം.

Read more: 2 ചേരുവകൾ മാത്രം; 2 മിനുറ്റിൽ തയ്യാറാക്കാം ഈസി ബ്രേക്ക്ഫാസ്റ്റ്

Get the latest Malayalam news and Food news here. You can also read all the Food news by following us on Twitter, Facebook and Telegram.

Web Title: Wheat flour onion dosa easy breakfast recipe

Next Story
രാത്രികാലങ്ങളിൽ പാവപ്പെട്ടവർക്കായി തുറന്നിരിക്കുന്ന ഹോട്ടൽRobin Hood, Reasturant, Spain
The moderation of comments is automated and not cleared manually by malayalam.indianexpress.com