scorecardresearch

ഗോതമ്പുപൊടിയും മുട്ടയും കൊണ്ട് ഒരു സൂപ്പർ സ്നാക്സ്

കുറഞ്ഞ ചേരുവകൾ കൊണ്ട് എളുപ്പത്തിൽ തയ്യാറാക്കാവുന്ന​ ഒരു നാലു മണിപലഹാരം

കുറഞ്ഞ ചേരുവകൾ കൊണ്ട് എളുപ്പത്തിൽ തയ്യാറാക്കാവുന്ന​ ഒരു നാലു മണിപലഹാരം

author-image
WebDesk
അപ്‌ഡേറ്റ് ചെയ്‌തു
New Update
easy snacks, Wheat flour egg snacks easy recipe

ചുരുങ്ങിയ ചേരുവകൾ മാത്രം ഉപയോഗിച്ച് എളുപ്പത്തിൽ തയ്യാറാക്കാവുന്ന​ ഒരു ഈവനിംഗ് സ്നാക്ക്സിന്റെ റെസിപ്പി പരിചയപ്പെടാം.

ചേരുവകൾ

Advertisment
  • ഗോതമ്പ് പൊടി- ഒന്നര കപ്പ്
  • മുട്ട- 1
  • പഞ്ചസാര പൊടിച്ചത്- 1 ചെറിയ കപ്പ്
  • കട്ടത്തെര് - രണ്ടു ടേബിൾ സ്പൂൺ
  • ഏലക്കായ പൊടിച്ചത്- അര ടീസ്പൂൺ
  • വെളിച്ചെണ്ണ- 1 ടേബിൾ സ്പൂൺ

തയ്യാറാക്കുന്ന വിധം

  • ചേരുവകളെല്ലാം ഒരു ബൗളിലിട്ട് ചപ്പാത്തി പരുവത്തിൽ നന്നായി കുഴച്ചെടുക്കുക.
  • മാവ് 10 മിനിറ്റ് നേരം മാറ്റിവെയ്ക്കുക. ശേഷം ചെറിയ ഉരുളയാക്കി ചപ്പാത്തിയ്ക്ക് പരത്തുന്നതു പോലെ കനം കുറച്ച് പരത്തിയെടുക്കുക. ഒട്ടിപ്പോവാതിരിക്കാനായി മൈദയിലോ ഗോതമ്പുപൊടിയിലോ മുക്കിയെടുക്കുക.
  • കനം കുറച്ചു പരത്തിയ മാവിൽ നിന്നും കുപ്പിയുടെ അടപ്പോ പാത്രത്തിന്റെ അടപ്പോ ഉപയോഗിച്ച് വൃത്താകൃതിയിൽ മുറിച്ചെടുക്കുക. ഈ കുഞ്ഞു കഷ്ണങ്ങളെ ഭംഗിയുള്ള ഷേപ്പിലേക്ക് മാറ്റാം.
publive-image
  • ശേഷം ഏണ്ണയിൽ വറുത്തെടുക്കുക.

Read more

Food

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: