രണ്ട് മിനിറ്റിൽ നല്ല മൊരിഞ്ഞ ഗോതമ്പ് ദോശ റെഡി

ഈ മാവ് പുളിക്കാനായി മാറ്റി വയ്‌ക്കേണ്ടതില്ല, ഉടനടി ചുട്ടെടുക്കാം

wheat dosa simple recipe, How to make Dosa, Dosa recipe, Different Dosa Recipe

ദോശ ഇഷ്ടമില്ലാത്ത മലയാളികൾ കുറവാകും. ദോശ നന്നായി മൊരിച്ചു കഴിക്കാനാണ് പലർക്കും ഇഷ്ടം. വളരെ എളുപ്പത്തിൽ, രണ്ട് മിനിറ്റ് കൊണ്ട് തയ്യാറാക്കാവുന്ന ഗോതമ്പ് ദോശയുടെ റെസിപ്പി പരിചയപ്പെടാം.

ചേരുവകൾ

  • ഗോതമ്പ് പൊടി- 1 കപ്പ്
  • മല്ലിയില- 2 സ്പൂൺ
  • ജീരകം- അര ടീസ്പൂൺ
  • ഉപ്പ്- ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം

  • ഒരു ബൗൾ എടുത്ത് അതിലേക്ക് ഗോതമ്പ് പൊടി, മല്ലിയില, ജീരകം, ഉപ്പ് എന്നിവ ചേർക്കുക.
  • കാരറ്റ്, സവാള പോലുള്ള പച്ചക്കറികൾ വേണമെങ്കിൽ അതും ഗ്രേറ്റ് ചെയ്ത് ചേർക്കാം.
  • ബൗളിലേക്ക് ആവശ്യമായ വെള്ളം ചേർത്ത് ഇളക്കി മാവ് തയ്യാറാക്കുക. ഒരു കപ്പ് ഗോതമ്പ് പൊടിയ്ക്ക് രണ്ടര കപ്പ് വെള്ളം എന്നതാണ് കണക്ക്.
  • ഈ മാവ് പുളിക്കാനായി മാറ്റി വയ്‌ക്കേണ്ടതില്ല, ഉടനടി ചുട്ടെടുക്കാം.
  • പാൻ നന്നായി ചൂടാക്കി അതിലേക്ക് മാവ് ഒഴിച്ചു കൊടുക്കുക. വശങ്ങളിൽ നിന്നും നടുവിലേക്ക് എന്ന കണക്കിനാണ് മാവ് ഒഴിക്കേണ്ടത്. വശങ്ങളിൽ നെയ്യോ വെളിച്ചെണ്ണയേോ ഒഴിച്ചു കൊടുക്കാം. നന്നായി മൊരിഞ്ഞു വരുമ്പോൾ ചട്ടുകം ഉപയോഗിച്ച് ദോശ മറ്റൊരു പാത്രത്തിലേക്ക് മാറ്റാം.

Get the latest Malayalam news and Food news here. You can also read all the Food news by following us on Twitter, Facebook and Telegram.

Web Title: Wheat dosa simple recipe

Next Story
മുളകു പൊടിയിൽ മായം കലർന്നിട്ടുണ്ടോ? കണ്ടുപിടിക്കാൻ എളുപ്പ വഴിchilli powder, food, ie malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com