ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ് സാധാരണമായൊരു അടുക്കള ഘടകമാണ്, പലതരം വിഭവങ്ങളിൽ ഇത് ചേർക്കാറുണ്ട്. ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ് വീട്ടിൽ തയ്യാറാക്കുന്നുവെങ്കിൽ ആവശ്യമായ വെളുത്തുള്ളി, ഇഞ്ചി എന്നിവയുടെ കൃത്യമായ അളവ് അറിഞ്ഞിരിക്കണം. സെലിബ്രിറ്റി ഷെഫ് കുനാൽ കപൂർ പേസ്റ്റ് ഉണ്ടാക്കാൻ ആവശ്യമായ വെളുത്തുള്ളിയുടെയും ഇഞ്ചിയുടെയും അളവ് ഇൻസ്റ്റാഗ്രാം വീഡിയോയിലൂടെ പങ്കിട്ടിട്ടുണ്ട്.
മറ്റൊരു വീഡിയോയിൽ, വിനാഗിരിയോ പ്രിസർവേറ്റീവുകളോ ചേർക്കാതെ ഇഞ്ചി, വെളുത്തുള്ളി പേസ്റ്റ് വെവ്വേറെ എങ്ങനെ ഉണ്ടാക്കാമെന്നും ഷെഫ് കാണിച്ചുതന്നിട്ടുണ്ട്.
ചേരുവകൾ
വെളുത്തുള്ളി പേസ്റ്റ്
- വെളുത്തുള്ളി തൊലി കളഞ്ഞത്- 1 കപ്പ്
- ഉപ്പ്- അര ടേബിൾ സ്പൂൺ
- എണ്ണ- അര കപ്പ്
ഇഞ്ചി പേസ്റ്റ്
- ഇഞ്ചി മുറിച്ചത്- 1 കപ്പ്
- ഉപ്പ്- അര ടേബിൾ സ്പൂൺ
- എണ്ണ- അര കപ്പ്
തയ്യാറാക്കുന്ന വിധം
- വെളുത്തുള്ളി വെള്ളത്തിൽ കഴുകാതെ ഉപ്പും എണ്ണയും ചേർത്ത് മിക്സി ജാറിൽ ഇടുക. ഇത് പേസ്റ്റ് രൂപത്തിലാക്കുക.
- ഇഞ്ചിയും ഇതുപോലെ ചെയ്യുക
- വായു കടക്കാത്ത പാത്രങ്ങളിൽ പേസ്റ്റുകൾ മാറ്റി ഫ്രിഡ്ജിൽ സൂക്ഷിക്കുക. ഇഞ്ചി, വെളുത്തുള്ളി പേസ്റ്റുകൾ 1-1.5 മാസം വരെ ഇങ്ങനെ സൂക്ഷിക്കാം.
Read More: ഇഞ്ചി വെളുത്തുളളി പേസ്റ്റ് എളുപ്പത്തിൽ വീട്ടിൽ തയ്യാറാക്കാം