scorecardresearch

എനർജി ബാർ കടയിൽ നിന്നും വാങ്ങേണ്ട, ഇത് ട്രൈ ചെയ്യൂ

ഊർജ്ജവും ഉന്മേഷവും നേടാൻ ദിവസവും രാവിലെ ഈ എനർജി ബാർ കഴിക്കൂ. ഇനി എന്നും ഹെൽത്തിയായിരിക്കാം

ഊർജ്ജവും ഉന്മേഷവും നേടാൻ ദിവസവും രാവിലെ ഈ എനർജി ബാർ കഴിക്കൂ. ഇനി എന്നും ഹെൽത്തിയായിരിക്കാം

author-image
WebDesk
New Update
Energy Bar FI

എനർജി ബാർ | ചിത്രം: ഫ്രീപിക്

എള്ള് ഉപയോഗിച്ചുള്ള പായസവും, മിഠായിയും, ശർക്കര ചേർത്ത എള്ളുണ്ടയുമൊക്കെ കേരളീയർക്ക് സുപരിചിതമായിരിക്കും. അത്രയധികം ഉപയോഗം ഉണ്ടാകാറില്ലെങ്കിലും വെളുത്ത എള്ള് ഉപയോഗിച്ചും ഇത്തരത്തിൽ മധുര പലഹാരങ്ങൾ തയ്യാറാക്കാറുണ്ട്. നിറത്തിലല്ല ഗുണത്തിലാണ് കാര്യം എന്നത് ഏറ്റവും യോജിക്കുന്നത് എള്ളിൻ്റെ കാര്യത്തിൽ തന്നെയാണ്. ധാരാളം ആൻ്റി ഓക്സിഡൻ്റ് , ആൻ്റി ഇൻഫ്ലമേറ്ററി സവിശേഷതകളും, ഇരുമ്പിൻ്റെ കലവറയുമാണ് എള്ള്.

Advertisment

Also Read: ഇനി ദിവസവും പ്രോട്ടീൻ സമ്പന്നമായ ദോശ കഴിക്കാം, ഇതൊരു കഷ്ണം ചേർത്ത് മാവ് തയ്യാറാക്കൂ

ബോളിവുഡ് താരം ഷാരൂഖാന് ഏറ്റവും അധികം ഇഷ്ട്ടപ്പെട്ട മധുരപലഹാരം തയ്യാറാക്കുന്നത് വെളുത്ത എള്ള് ഉപയോഗിച്ചാണ്. ഹെൽത്തിയാിട്ടുള്ള ആ സ്നാക് റെസിപ്പി ഐജിഫുഡ് ലിങ്ക് എന്ന ഇൻസ്റ്റഗ്രം പേജാണ് പരിചയപ്പെടുത്തി തരുന്നത്

ചേരുവകൾ

  • എള്ള് 
  • ശർക്കര 
  • നെയ്യ് 
  • വെള്ളം 
  • ഏലയ്ക്ക

Also Read: ബ്രേക്ക്ഫാസ്റ്റ് ഹെൽത്തിയാക്കാം, ഈ എബിസി സാലഡ് ദിവസവും കഴിക്കൂ

Advertisment

തയ്യാറാക്കുന്ന വിധം

  • അടി കട്ടിയുള്ള പാത്രം അടുപ്പിൽ വെച്ച് അര കപ്പ വെളുത്ത എള്ള് ചേർത്ത് വറുത്തെടുക്കുക. നന്നായി വറുത്ത വെളുത്ത എള്ള് പൊടിക്കാം.
  • ഒരു പാനിൽ അര കപ്പ് ശർക്കരയെടുത്ത് ഒരു ടേബിൾസ്പൂൺ വെള്ളം ഒഴിച്ച് അലിയിക്കാം.
  • ഇതിലേയ്ക്ക് ഒരു ടീസ്പൂൺ നെയ്യും, അൽപ്പം ഏലയ്ക്ക് പൊടിച്ചതും ചേർത്തിളക്കാം.
  • വെള്ളം വറ്റിയതിനു ശേഷം പൊടിച്ചു വെച്ചിരിക്കുന്ന എള്ള് കൂടി ചേർത്തിളക്കാം.
  • പരന്ന ഒരു പാത്രത്തിൽ അൽപ്പം നെയ്യ് പുരട്ടി ഇത് ഒഴിച്ച് തണുക്കാൻ മാറ്റിവെയ്ക്കാം.
  • ലഭ്യമെങ്കിൽ നട്സ് പൊടിച്ചതു മുകളിലായി ചേർത്തു കൊടുക്കാം.
  • തണുത്തതിനു ശേഷം ഇഷ്ടാനുസരണം മുറിച്ചു കഴിക്കാം. 

Also Read: ഒരു മുട്ട മതി, ഇനി ആരും കൊതിക്കുന്ന രുചിയിൽ കിടിലൻ ബ്രേക്ക്ഫാസ്റ്റ് തയ്യാറാക്കാം

ഗുണങ്ങൾ

  • എള്ളിൽ അടങ്ങിയിരിക്കുന്ന ലിഗ്നാനുകളും ഫൈറ്റോസ്റ്റെറോളുകളും കൊളസ്ട്രോളിൻ്റെ അളവ് കുറയ്ക്കുകയും ഹൃദ്രോഗ സാധ്യത കുറയ്ക്കുകയും ചെയ്യും. 
  • എള്ളിൽ അടങ്ങിയിരിക്കുന്ന മഗ്നീഷ്യവും, രക്തത്തിലെ പഞ്ചസാരയും അളവ് നിയന്ത്രിക്കുകയും ചെയ്യും. 
  • കാൽസ്യത്തിൻ്റെ മികച്ച ഉറവിടമാണ് എള്ള്. അത് എല്ലുകളുടെ ആരോഗ്യം മെച്ചപ്പെടുത്തും. 
  • എള്ളിൽ അടങ്ങിയിരിക്കുന്ന ആൻ്റി ഓക്സിഡൻ്റുകളും ആൻ്റി ഇൻഫ്ലമേറ്റി സംയുക്തങ്ങളും ശരീരത്തിലെ വീക്കം കുറയ്ക്കാൻ സഹായിക്കും. 

Read More: ഓർമശക്തി മെച്ചപ്പെടുത്താം ഈ ഭക്ഷണങ്ങൾ ശീലമാക്കൂ

Food Recipe

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: