Vishu 2023, Food, Sweets & Lifestyle: വിഷു സദ്യയ്ക്ക് എത്ര കണ്ട് ആരാധകരണ്ടോ അത്ര തന്നെ കാണും അതേ ദിവസം തയാറാക്കുന്ന പലഹാരങ്ങൾക്കും. ഇലയട, ഉണ്ണിയപ്പം, അവൽ തുടങ്ങിവയാണ് വിഷുദിനത്തിൽ കൂടുതലായും തയാറാക്കുന്ന പലഹാരങ്ങൾ. എന്നാൽ അങ്ങ് തൃശൂരിൽ വിഷു ദിനത്തിൽ ഉണ്ടാക്കുന്ന ഒരു പ്രത്യേക വിഭവമുണ്ട്, അതാണ് വിഷുക്കട്ട. ഉണക്കല്ലരി, നാളികേര പാൽ, ജീരകം, ചുക്ക് എന്നിവയാണ് വിഷുക്കട്ടയുടെ പ്രധാന ചേരുവകൾ. വിഷുദിനത്തിൽ രാവിലെ പ്രാതലായാണ് വിഷുക്കട്ട കഴിക്കാറുള്ളത്.
ചേരുവകൾ:
- ഉണക്കല്ലരി / പച്ചരി – 2 ഗ്ലാസ്സ്
- കട്ടി കുറഞ്ഞ തേങ്ങ പാൽ – 8 ഗ്ലാസ്സ്( രണ്ടാം പാൽ)
- കട്ടിയുള്ള തേങ്ങ പാൽ – 2 ഗ്ലാസ്സ് ( ഒന്നാം പാൽ)
- ജീരകം – 1/2 ടീസ്പൂൺ
- ഉപ്പ് – ആവശ്യത്തിന്
പാകം ചെയ്യുന്ന വിധം:
- ഉണക്കല്ലരി വെള്ളത്തിലിട്ട് കുതിർത്ത ശേഷം മാറ്റിവയ്ക്കുക
- ചൂടായ പാനിലേക്ക് രണ്ടാം പാൽ ഒഴിക്കുക
- തിളച്ചു വരുമ്പോൾ അരി ചേർത്ത് നന്നായി ഇളക്കി കൊടുക്കാം
- കുറുകി വരുന്ന കൂട്ടിലേക്ക് ഉപ്പ് ചേർക്കാവുന്നതാണ്
- അരി നല്ലവണ്ണം പാകമായെന്നു തോന്നിയാൽ ഒന്നാം പാൽ ചേർക്കാം
- ജീരകവും കൂടി ചേർത്ത് പാൽ വറ്റിച്ചെടുക്കാവുന്നതാണ്
- ശേഷം അരി ഒരു പാത്രത്തിലേക്ക് മാറ്റാം.
ചൂടാറിയതിനു ശേഷം ചെറിയ കഷ്ണങ്ങളായി മുറിച്ചെടുക്കാം. ശർക്കര പാനി, പഞ്ചസാര എന്നിവയ്‌ക്കൊപ്പം കഴിച്ചാൽ സ്വാദി കൂടും.