New Update
/indian-express-malayalam/media/media_files/uploads/2023/06/Mulaku-podi-Chammanthi.png)
Source/ Instagram
ദോശയ്ക്കും ഇഡ്ഡലിയ്ക്കുമൊപ്പം സാമ്പാറും ചമ്മന്തിയുമൊക്കെ കഴിച്ച് മടുത്തെങ്കിൽ ഇതാ ഒരു വെറൈറ്റി ചമ്മന്തി പരിചയപ്പെടാം. രാവിലെ എഴുന്നേൽക്കുമ്പോൾ ബ്രേക്ക്ഫാസ്റ്റിന് കറി തയാറാക്കാൻ സമയമില്ലെങ്കിൽ പിന്നെയൊന്നും നോക്കണ്ട രുചികരമായ ഈ മുളകുപൊടി ചമ്മന്തി തന്നെ ഉണ്ടാക്കാം.
Advertisment
ചേരുവകൾ:
- ചുവന്നുള്ളി - 1/4 കപ്പ്
- കാശ്മീരി മുളകുപൊടി - 2 ടേബിൾ സ്പൂൺ
- ഉപ്പ് - ആവശ്യത്തിന്
- വെളിച്ചെണ്ണ - 2 ടേബിൾ സ്പൂൺ
- കായപൊടി - ഒരു നുള്ള്
പാകം ചെയ്യുന്ന വിധം:
- ചുവന്നുള്ളി, കാശ്മീരി മുളകുപൊടി, ഉപ്പ് എന്നിവ ഒന്നിച്ച് ചേർത്ത് നല്ലവണ്ണം ഉടച്ചെടുക്കുക
- ചൂടാക്കിയ വെളിച്ചെണ്ണ കൂട്ടിലേക്ക് ഒഴിച്ചു കൊടുക്കാവുന്നതാണ്
- ശേഷം കായപൊടിയും ചേർക്കാം
- അവസാനമായി, തിളപ്പിച്ച വെള്ളം നിങ്ങളുടെ ആവശ്യത്തിനനുസരിച്ച് ഒഴിച്ചു കൊടുക്കാം
Advertisment
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us