ചായ പ്രേമികൾ നമുക്കു ചുറ്റും നിരവധി പേരുണ്ട്. അലസതയും ക്ഷീണവും പെട്ടെന്ന് മാറ്റാൻ ഒരു കപ്പ് ചായയ്ക്ക് കഴിയും. ചായയിൽ വ്യത്യസ്തത ഇഷ്ടപ്പെടുന്നവർക്കായി ഒരു പാചകക്കുറിപ്പ് ഷെയർ ചെയ്തിരിക്കുകയാണ് ഷെഫ് സഞ്ജീവ് കപൂർ. തുളസി ഇല കൊണ്ടുള്ള ചായ തയ്യാറാക്കുന്നതിനെക്കുറിച്ചാണ് അദ്ദേഹം പറഞ്ഞിരിക്കുന്നത്.
ചേരുവകൾ
- 15-20 – തുളസി ഇലകൾ
- 1 ചെറിയ കഷ്ണം- ഇഞ്ചി
- 5-6 – കുരുമുളക്
- 2 – ഗ്രാമ്പൂ
- 2 – ഏലയ്ക്ക
- 1 ടീസ്പൂൺ – തേയില പൊടി
- 3 കപ്പ് – പാൽ
- ¼ കപ്പ് – ശർക്കര ചെറുതായി അരിഞ്ഞത്
തയ്യാറാക്കുന്ന വിധം
- ഇഞ്ചി, കുരുമുളക്, ഗ്രാമ്പൂ, ഏലയ്ക്ക എന്നിവ നന്നായി പൊടിക്കുക
- ഒരു പാത്രത്തിൽ 1 കപ്പ് വെള്ളം ചൂടാക്കുക. ഇതിലേക്ക് മുകളിൽ പറഞ്ഞ മിശ്രിതം ചേർത്ത് നന്നായി ഇളക്കുക. തേയില പൊടി ചേർത്ത് തിളപ്പിക്കുക.
- തുളസി ഇലകൾ ചേർത്ത് വീണ്ടും 2-3 മിനിറ്റ് തിളപ്പിക്കുക.
- പാൽ ചേർത്ത് 3-4 മിനിറ്റ് തിളപ്പിക്കുന്നത് തുടരുക.
- തീ കുറച്ചശേഷം ശർക്കര ചേർക്കുക. ശർക്കര ഉരുകുന്നതുവരെ കാത്തിരിക്കുക
- അതിനുശേഷം തീ അണച്ച് ഗ്ലാസിലേക്ക് ചായ മാറ്റുക
- ചൂടോടുകൂടി കുടിക്കുക
Read More: ഒരു തുള്ളി പാലോ പാൽപ്പൊടിയോ ചേർക്കാതെ കിടിലൻ പാൽചായ തയ്യാറാക്കാം