scorecardresearch

ഉണക്ക മാന്തൾ ഇങ്ങനെ വറുത്തുനോക്കൂ; ചോറിന് സ്പെഷലായി മറ്റൊന്നും വേണ്ട

വളരെ എളുപ്പത്തിൽ തയ്യാറാക്കാം ഈ ഉണക്കമാന്തൾ ഫ്രൈ

Unakka Manthal Fry, Unakka Manthal Fry recipe
Unakka Manthal Fry

പച്ചമീൻ വിഭവങ്ങൾ ഇഷ്ടപ്പെടുന്നവർക്കൊപ്പം തന്നെ ഉണക്കമീനിനും ഏറെ ആരാധകരുണ്ട്. ഉണക്കമീൻ വറുത്തതും കറിയും ചമ്മന്തിയുമെല്ലാം കഴിക്കാൻ ഇഷ്ടപ്പെടുന്നവർ ഏറെയാണ്. ട്രോളിംഗ് നിരോധന കാലത്ത് മത്സ്യം ലഭിക്കാൻ ഷോട്ടേജ് അനുഭവപ്പെടുമ്പോഴും മറ്റും പലർക്കും ആശ്വാസമാണ് ഉണക്കമീൻ.

സ്വാദിഷ്ടമായൊരു ഉണക്കമാന്തൾ ഫ്രൈ പരിചയപ്പെടുത്തുകയാണ് ഫുഡ് വ്ളോഗറായ സാന്ദ്ര.

ചേരുവകൾ

  • മാന്തൾ (മീഡിയം വലിപ്പത്തിലുള്ളത്)- 3 എണ്ണം
  • മുളകുപൊടി- 1 ടീസ്പൂൺ
  • ചുവന്ന മുളക് ചതച്ചത്- 1 ടീസ്പൂൺ
  • ചെറിയ ഉള്ളി ചതച്ചത്- 6 എണ്ണം
  • മഞ്ഞൾപ്പൊടി- കാൽ ടീസ്പൂൺ
  • കറിവേപ്പില- ആവശ്യത്തിന്
  • വെളിച്ചെണ്ണ- 2 ടേബിൾ സ്പൂൺ

തയ്യാറാക്കുന്ന വിധം

  • ഉണക്ക മാന്തൾ രണ്ടു മണിക്കൂറോളം വെള്ളത്തിൽ മുക്കി വയ്ക്കുക. മീനിലെ അമിതമായ ഉപ്പു കളയാൻ ഇതു സഹായിക്കും. ശേഷം മൂന്നു നാലു തവണ നന്നായി കഴുകിയെടുക്കുക.
  • മീനിന്റെ തൊലി നീക്കം ചെയ്ത് ചെറിയ കഷ്ണങ്ങളായി മുറിക്കുക.
  • ഒരു പാൻ എടുത്ത് എണ്ണയൊഴിച്ച് അതിൽ കഷ്ണങ്ങളാക്കിയ മീൻ ഫ്രൈ ചെയ്തെടുക്കുക.
  • നന്നായി മൊരിഞ്ഞുകഴിഞ്ഞാൽ മീൻ കഷ്ണങ്ങൾ മറ്റൊരു പാത്രത്തിലേക്ക് മാറ്റിവയ്ക്കുക.
  • പാനിൽ കുറച്ചു വെളിച്ചെണ്ണ ഒഴിച്ച് ചെറിയ ഉള്ളി, കറിവേപ്പില എന്നിവ വഴറ്റിയെടുക്കുക.
  • മുളകു പൊടി, മുളക് ചതച്ചത്, മഞ്ഞൾപ്പൊടി എന്നിവ ചേർക്കുക.
  • ഇതിലേക്ക് വറുത്തവച്ച മീൻ കഷ്ണങ്ങൾ ചേർത്ത് നന്നായി ഇളക്കി യോജിപ്പിക്കുക. ശേഷം സ്റ്റൗ ഓഫ് ചെയ്ത് പാൻ ഇറക്കിവയ്ക്കാം.

Stay updated with the latest news headlines and all the latest Food news download Indian Express Malayalam App.

Web Title: Unakka manthal dry sole fish fry recipe kerala style