പാചകം ചെയ്യുമ്പോൾ ഒഴിച്ചുകൂടാനാവാത്ത ഒന്നാണ് എണ്ണ. വിപണിയിൽ വൈവിധ്യമാർന്ന പാചക എണ്ണകൾ ഉണ്ടെങ്കിലും, ചിലതിൽ മായം ചേർക്കാനുള്ള സാധ്യതയുണ്ട്. നിങ്ങൾ ഉപയോഗിക്കുന്ന എണ്ണ മായം കലർന്നതാണോയെന്നു വീട്ടിൽ തന്നെ കണ്ടുപിടിക്കുന്നതിനൊരു എളുപ്പ വഴി പങ്കുവച്ചിരിക്കുകയാണ് ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻറ്റേഡ്സ് അതോറിറ്റി ഓഫ് ഇന്ത്യ (FSSAI).
- 2 മില്ലി എണ്ണ എടുക്കുക
- ഇതിലേക്ക് അൽപം യെല്ലോ ബട്ടർ ചേർക്കുക
- മായം കലരാത്ത എണ്ണയാണെങ്കിൽ ഒരു മാറ്റവും ഉണ്ടാകില്ല. എണ്ണയിൽ മായം കലർന്നിട്ടുണ്ടെങ്കിൽ, ഉടൻ നിറം മാറുകയും ചുവപ്പാവുകയും ചെയ്യും
മായം കലർന്ന എണ്ണ പലവിധ ആരോഗ്യപ്രശ്നങ്ങൾക്കും കാരണമാകും. ട്രൈ-ഓർത്തോ ക്രെസിൽ ഫോസ്ഫേറ്റ് ഭക്ഷ്യ എണ്ണയ്ക്ക് സമാനമായ നിറത്തിലുള്ള ഒരു മായം ചേർക്കുന്ന വസ്തുവാണ്. ഇത് എണ്ണയിൽ കലർത്തിയാലും രുചിയിൽ വലിയ മാറ്റം വരില്ല.
Read More: മായമില്ലാത്തതും രാസവസ്തുക്കളില്ലാത്തതുമായ ശർക്കര തിരിച്ചറിയാൻ ചില എളുപ്പ വഴികൾ