ഗ്രീൻ പീസ് രുചികരം മാത്രമല്ല, നിരവധി ആരോഗ്യഗുണങ്ങളുമുണ്ട്. പോഷകങ്ങളാൽ പ്രത്യേകിച്ച് ഫൈറ്റോന്യൂട്രിയന്റുകൾ, ല്യൂട്ടിൻ, സിയാക്സാന്റിൻ, വിറ്റാമിനുകൾ (എ, ബി, സി, ഇ, കെ) എന്നിവയാൽ സമ്പന്നമായ ഗ്രീൻ പീസിൽ ധാരാളം ഫൈബർ അടങ്ങിയിട്ടുണ്ട്, കൊഴുപ്പ് കുറവാണ്, കൊളസ്ട്രോൾ ഇല്ല.
ഗ്രീൻ പീസിൽ ചിലപ്പോൾ കൃത്രിമ നിറം ഉപയോഗിച്ച് മായം കലർത്തിയേക്കാം. ഗ്രീൻ പീസിൽ മായം കലർന്നിട്ടുണ്ടോയെന്ന് വീട്ടിൽ തന്നെ എളുപ്പത്തിൽ കണ്ടുപിടിക്കാം. FSSAI (ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ്സ് അതോറിറ്റി ഓഫ് ഇന്ത്യ) ഗ്രീൻ പീസിലെ മായം കണ്ടുപിടിക്കാൻ ലളിതമായ രീതി നിർദേശിച്ചിട്ടുണ്ട്.
- സുതാര്യമായ ഗ്ലാസിൽ കുറച്ച് ഗ്രീൻ പീസ് ഇടുക
- ഗ്ലാസിൽ വെള്ളം നിറയ്ക്കുക. നന്നായി ഇളക്കി അര മണിക്കൂർ കാത്തിരിക്കുക.
- മായം കലരാത്ത ഗ്രീൻ പീസിൽ നിറ മാറ്റം ഉണ്ടാവില്ല.
- മായം കലർന്നിട്ടുണ്ടെങ്കിൽ വെള്ളം പച്ച നിറമായി മാറും
Read More: എണ്ണയിൽ മായം കലർന്നിട്ടുണ്ടോ? വീട്ടിൽ തന്നെ എളുപ്പത്തിൽ കണ്ടുപിടിക്കാം