നിങ്ങളുടെ സാൻഡ്‌വിച്ചിൽ ഒരു നുള്ള് ക്രീം കുക്കി ബട്ടർ കൂടെ ഉണ്ടെങ്കിൽ എങ്ങനെയുണ്ടാകും. ധാരാളം ഭക്ഷ്യവസ്തുക്കളുടെയൊപ്പം ഇത് പരീക്ഷിക്കാം. എന്നാൽ ഒരു സൂപ്പർ ഈസി ‘കുക്കി ബട്ടർ’ വീട്ടിൽ തന്നെ ഉണ്ടാക്കാൻ കഴിയുമ്പോൾ എന്തിനാണ് ഇത് മാർക്കറ്റിൽനിന്നു വാങ്ങുന്നത്? സലോനി കുക്രേജയുടെ ഈ ‘ചായ് കുക്കി ബട്ടർ’ റെസിപ്പി പരീക്ഷിച്ചുനോക്കൂ.
“ഞാൻ പാർലെ-ജി ബിസ്‌ക്കറ്റാണ് ഉപയോഗിച്ചിരിക്കുന്നത്, എന്നാൽ നിങ്ങൾക്ക് ഇഷ്ടമുള്ള ഏത് ബിസ്‌ക്കറ്റും ഉപയോഗിക്കാം. ചായയോ സാധാരണ പാലും വെള്ളവും ഉപയോഗിക്കാം. നിങ്ങൾക്ക് ഇത് വീട്ടിൽ തന്നെ എങ്ങനെ ഉണ്ടാക്കാമെന്നറിയാം,” സലോനി പോസ്റ്റിനൊപ്പം എഴുതി.
ചേരുവകൾ
*100 ഗ്രാം പാർലെ-ജി ബിസ്‌ക്കറ്റ്
*അര കപ്പ് വെള്ളം
*അര കപ്പ് പാൽ
*ഒരു ടേബിൾസ്പൂൺ പഞ്ചസാര
*ഒരു ടേബിൾസ്പൂൺ ചായ മസാല
*ഒരു ടേബിൾസ്പൂൺ ചായ
*രണ്ട് ടേബിൾസ്പൂൺ ഉപ്പിട്ട ബട്ടർ അല്ലെങ്കിൽ വെളിച്ചെണ്ണ
*രണ്ട് ടേബിൾസ്പൂൺ എണ്ണ
പാചകക്കുറിപ്പ്
- ചായ ഉണ്ടാക്കി തുടങ്ങുക. പാലിൽ വെള്ളം , പഞ്ചസാര, ചായ, ചായ് മസാല എന്നിവ ചേർത്ത് തിളപ്പിച്ച് അരിച്ചെടുക്കുക.
- ഒരു പാത്രത്തിൽ ചായ ചൂടാക്കുക.
- പാർലെ-ജി ബിസ്‌ക്കറ്റ് ചേർത്ത് മിശ്രിതം കട്ടിയുള്ള പേസ്റ്റായി രൂപപ്പെടുന്നത് വരെ ചെറിയ തീയിൽ വേവിക്കുക.
- അതിനുശേഷം, മിശ്രിതം ഒരു ബ്ലെൻഡറിലേക്ക് മാറ്റുക.
- എണ്ണയും വെണ്ണയും ചേർത്ത് മിനുസമാർന്ന മിശ്രിതം ലഭിക്കുന്നതുവരെ ഇളക്കുക.
- ഒരു കണ്ടെയ്നറിൽ സംഭരിച്ച് പ്ലാസ്റ്റിക് റാപ് കൊണ്ട് മൂടുക.