/indian-express-malayalam/media/media_files/2025/11/19/cream-butter-bun-recipe-fi-2025-11-19-11-50-14.jpg)
ക്രീം ബട്ടർ ബൺ
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ ആളുകളുടെ മനം കവരുകയും വൈറലാവുകയും ചെയ്ത ഒരു പലഹാരമാണ് ബട്ടർ ക്രീം ബൺ. സോഫ്റ്റ് ബണ്ണിന്റെ ഉള്ളിൽ തണുത്തതും രുചികരവുമായ ക്രീം നിറച്ചാണ ഇത് തയ്യാറാക്കുന്നത്. ബേക്കറികളിൽ ലഭിക്കുന്ന സാധാരണ ബണ്ണിൽ നിന്ന് വ്യത്യസ്തമായി, വീട്ടിൽ എളുപ്പത്തിൽ ഉണ്ടാക്കിയെടുക്കാം എന്നതും ഇതിന്റെ പ്രത്യേകതയാണ്.
Also Read: ഇനി ദിവസവും പ്രോട്ടീൻ സമ്പന്നമായ ദോശ കഴിക്കാം, ഇതൊരു കഷ്ണം ചേർത്ത് മാവ് തയ്യാറാക്കൂ
ഒരൽപം ക്ഷമയും കൃത്യമായ ചേരുവകളും ഉണ്ടെങ്കിൽ, ബേക്കറി സ്റ്റൈലിലുള്ള ഈ ക്രീം ബൺ ആർക്കും എളുപ്പത്തിൽ തയ്യാറാക്കാം. അക്ഷയ മെറിൻ തൻ്റെ ഇൻസ്റ്റഗ്രാം പേജിലൂടെയാണ് ഇതിൻ്റെ റെസിപ്പി പരിചയപ്പെടുത്തി തരുന്നത്.
Also Read: പഴവും മുട്ടയും വേണ്ട, ഇനി പാൻ കേക്ക് ഇങ്ങനെ തയ്യാറാക്കി നോക്കൂ
ചേരുവകൾ
- പാൽ- 1കപ്പ്
- യീസ്റ്റ്- 1 ടീസ്പൂൺ
- പഞ്ചസാര- 3 1/2 ടേബിൾസ്പൂൺ
- മൈദ- 1 1/2 കപ്പ്
- മുട്ട- 1
- എണ്ണ- 2 1/2 ടേബിൾസ്പൂൺ
- വാനില എസെൻസ്- 1 ടീസ്പൂൺ
- നെയ്യ് അല്ലെങ്കിൽ വെണ്ണ- 1/2 ടീസ്പൂൺ
Also Read: പഞ്ഞിപോലുള്ള കുബ്ബൂസ് ചുട്ടെടുക്കാൻ ഇത്രമാത്രം ചെയ്താൽ മതി
തയ്യാറാക്കുന്ന വിധം
- ഒരു കപ്പ് തിളപ്പിച്ച പാലിലേയ്ക്ക് ഒന്നര കപ്പ് മൈദ ചേർത്തിളക്കി യോജിപ്പിക്കാം.
- അതിലേയ്ക്ക് മൂന്നര ടേബിൾസ്പൂൺ പഞ്ചസാരയും ഒരു ടീസ്പൂൺ യീസ്റ്റും ചേർത്ത് അൽപ സമയം മാറ്റി വയ്ക്കാം.
- രണ്ടര ടേബിൾസ്പൂൺ എണ്ണയും ചേർക്കാം.
- ഒരു മുട്ട പൊട്ടിച്ചതും ആവശ്യത്തിന് ഉപ്പും അര ടീസ്പൂൺ വാനില എസെൻസും അതിലേയ്ക്കു ചേർത്തിളക്കി യോജിപ്പിച്ച് പുളിക്കാൻ മാറ്റി വയ്ക്കാം.
- ഒരു പാൻ അടുപ്പിൽ വച്ചു ചൂടാക്കാം അതിലേയ്ക്ക് അര കപ്പ് പാൽ ഒഴിക്കാം.
- അത് ചൂടായി വരുമ്പോൾ ഒരു ടേബിൾസ്പൂൺ കസ്റ്റാർഡ് പൊടിയും, രണ്ട് ടേബിൾസ്പൂൺ​ പഞ്ചസാരയും, അര ടീസ്പൂൺ വാനില എസെൻസും, അര ടീസ്പൂൺ നെയ്യും ചേർത്തിളക്കി യോജിപ്പിക്കാം.
- ഇത് ഒരു ചെറിയ ബൗളിലേയ്ക്കു മാറ്റി വയ്ക്കാം.
- അടി കട്ടിയുള്ള ഒരു പാത്രം അടുപ്പിൽ വച്ച് വറുക്കാനാവശ്യത്തിന് എണ്ണ ഒഴിച്ചു ചൂടാക്കാം.
- കുഴിവുള്ള തവിയിലേയ്ക്ക് ചൂടായ എണ്ണയിൽ നിന്നും അൽപം എടുക്കാം. അതിലേയ്ക്ക് പുളിച്ച മാവ് ഒഴിക്കാം.
- അത് അടുപ്പിൽ തിളച്ചു വരുന്ന എണ്ണയിലേയ്ക്കു ചേർത്ത് വറുക്കാം.
സോഫ്റ്റ് ബൺ തയ്യാറായിരിക്കുന്നു. - ബൺ തണുത്തതിനു ശേഷം നടുവെ മുറിച്ച് കസ്റ്റാർഡ് ഉള്ളിൽ പുരട്ടാം. ശേഷം ആവശ്യാനുസരണം കഴിക്കാം.
Read More: ഇനി കോയിൻ പൊറോട്ട വീട്ടിൽ തയ്യാറാക്കാം വീശിയടിക്കാതെ തന്നെ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us