രുചികരമായ ഉഴുന്നുവട എളുപ്പത്തിൽ വീട്ടിൽ തന്നെ തയ്യാറാക്കം

ഇനി ഉഴുന്നു വട കഴിക്കാൻ കടകളിലേക്ക് ഓടേണ്ട

uzhunnu vada, food, ie malayalam

നല്ല മൊരിഞ്ഞ ഉഴുന്നുവട ചായക്കൊപ്പം കഴിക്കാൻ ഇഷ്ടമില്ലാത്തവരുണ്ടോ? പറയുമ്പോൾ തന്നെ നാവിൽ വെളളമൂറിയില്ലേ. ഇനി ഉഴുന്നു വട കഴിക്കാൻ കടകളിലേക്ക് ഓടേണ്ട. നല്ല രുചികരമായ ഉഴുന്നുവട വീട്ടിൽ തന്നെ വളരെ എളുപ്പത്തിൽ തയ്യാറാക്കാം.

Read More: ഏത്തപ്പഴവും ഗോതമ്പുപൊടിയും ശർക്കരയും കയ്യിലുണ്ടോ? സ്വാദേറിയ പഴം ഹൽവ തയ്യാറാക്കാം

ചേരുവകൾ

 • ഉഴുന്ന്- 3 കപ്പ്
 • സവാള- ഒരെണ്ണം
 • ഇഞ്ചി- ഒരു കഷ്ണം
 • പച്ചമുളക്- 3-4 എണ്ണം
 • വെളുത്തുളളി-3-4 എണ്ണം
 • കുരുമുളക് പൊടിച്ചത്- ഒരു ടേബിൾ സ്പൂൺ
 • കറിവേപ്പില
 • ഉപ്പ് ആവശ്യത്തിന്
 • വെളിച്ചെണ്ണ

തയ്യാറാക്കുന്ന വിധം

 • ഒരു മണിക്കൂറിലധികം ഉഴുന്ന് കുതിർക്കാൻ വയ്ക്കുക. കുതിർത്തെടുത്ത ഉഴുന്ന് കഴുകി വൃത്തിയാക്കി അരച്ചെടുക്കുക
 • ഇതിലേക്ക് സവാള, പച്ചമുളക്, വെളുത്തുളളി, ഇഞ്ചി എന്നിവ ചെറുതായി അരിഞ്ഞതും കുരുമുളക് പൊടിച്ചതും കറിവേപ്പിലയും ചേർക്കുക. നന്നായി മിക്സ് ചെയ്യുക
 • കൈവെളളയിൽ കുറച്ച് മാവെടുത്ത് പരത്തി ചെറിയ ദ്വാരം ഇട്ടശേഷം ചൂടായ എണ്ണയിലേക്ക് ഇടുക
 • നന്നായി വെന്തശേഷം എണ്ണയിൽനിന്നും മാറ്റുക

Get the latest Malayalam news and Food news here. You can also read all the Food news by following us on Twitter, Facebook and Telegram.

Web Title: Traditional uzhunnu vada making video515888

The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express