/indian-express-malayalam/media/media_files/2024/12/24/food-year-ender-2024-2.jpg)
പോണ്‍സ്റ്റാര്‍ മാര്‍ട്ടിനി
2024 ല്‍ ഏറ്റവുമധികം ആളുകള്‍ ഗൂഗിളില്‍ തിരഞ്ഞ ഒരു പേരാണ് പോണ്‍സ്റ്റാര്‍ മാര്‍ട്ടിനി. വോഡ്ക, പാഷൻ ഫ്രൂട്ട്, നാരങ്ങാ ജ്യൂസ് എന്നിവ യോജിപ്പിച്ചാണ് ഇത് തയ്യാറാക്കുന്നത്.
/indian-express-malayalam/media/media_files/2024/12/24/food-year-ender-2024-3.jpg)
മാങ്ങ അച്ചാർ
മലയാളികളുടെ സ്ഥിരം ഇഷ്ട വിഭവമണിത്. പച്ച മാങ്ങ, നല്ലെണ്ണ, ഉപ്പ്, മുളകുപൊടി, കായപ്പൊടി, ഉലുവ, വിനാഗിരി എന്നിവയൊക്കെയാണ് ഇതിന് ആവശ്യമായ പ്രധാന ചേരുവൾ. തയ്യാറാക്കി ഈർപ്പം ഇല്ലാത്ത പാത്രത്തിൽ സൂക്ഷിച്ചാൽ ഇത് ഏറെ നാൾ ഉപയോഗിക്കാൻ സാധിക്കും.
/indian-express-malayalam/media/media_files/2024/12/24/food-year-ender-2024-4.jpg)
ധനിയ പഞ്ജിരി
ആചാരാനുഷ്ഠാനങ്ങളിൽ ദേവതകൾക്ക് അർപ്പിക്കാൻ തയ്യാറാക്കുന്ന ഒരു തരം മധുരനിവേദ്യമാണ് ധനിയ പഞ്ജിരി. ഉത്തരേന്ത്യയിൽ സാധാരണയായി ഉപയോഗിക്കുന്ന പ്രസിദ്ധമായ പ്രസാദമാണിത്.മല്ലിപ്പൊടി, താമരവിത്തുകൾ, സൂര്യകാന്തി വിത്തുകൾ, പഞ്ചസാരപ്പൊടി, ഏലയ്ക്കാപ്പൊടി, തേങ്ങാപ്പൊടി, കശുവണ്ടി, നെയ്യ് തുടങ്ങിയ ചേരുവകൾ ഇത് തയ്യാറാക്കാൻ ആവശ്യമാണ്.
/indian-express-malayalam/media/media_files/2024/12/24/food-year-ender-2024-5.jpg)
ഉഗാദി പച്ചടി
മധുരം, പുളി, ഉപ്പ്, കയ്പ് തുടങ്ങി ആറ് വ്യത്യസ്ത രുചികളുടെ മിശ്രണമാണ് ഉഗാദി പച്ചടി.തെലുഗു പുതുവർഷത്തിൻ്റെ ഭാഗമായാണ് സാധാരണ ഇത് തയ്യാറാക്കാറുള്ളത്. പച്ചമാങ്ങ, ശർക്കര, കുരുമുളകുപൊടി, തേങ്ങ, ഉപ്പ് എന്നിവയാണ് ആവശ്യമായ ചേരുവകൾ.
/indian-express-malayalam/media/media_files/2024/12/24/food-year-ender-2024-6.jpg)
ചർനാമൃതം
ജന്മാഷ്ടമി ദിനത്തിൽ തയ്യാറാക്കുന്ന ഒരു പ്രത്യേക തരം മധുര വിഭവമാണിത്. തൈര്, പാൽ, പഞ്ചസാര, തേൻ, നെയ്യ്, ബദാം, വെണ്ണ എന്നിവയാണ് പ്രധാന ചേരുവകൾ.
/indian-express-malayalam/media/media_files/2024/12/24/food-year-ender-2024-7.jpg)
എമാ ദത്ഷി
ഭൂട്ടാൻകാരുടെ ദേശീയ വിഭവമാണ് എമാ ദത്ഷി. ബോളിവുഡ് നടി ദീപിക പദുക്കോണിൻ്റെ പ്രയപ്പെട്ട വിഭവം കൂടിയാണിത്. പച്ചമുളകും ചീസും ആണ് പ്രധാന ചേരുവകൾ. പച്ചമുളകും ക്യാപ്സിക്കവും ഉപയോഗിച്ച് വ്യത്യസ്തമായ രണ്ടു രീതികളിൽ ഈ വിഭവം തയ്യാറാക്കാം.
/indian-express-malayalam/media/media_files/2024/12/24/food-year-ender-2024-8.jpg)
ഫ്ലാറ്റ് വൈറ്റ്
എസ്പ്രെസ്സോയും തിളപ്പിച്ച പാലും ചേർത്ത് തയ്യാറാക്കുന്ന ഒരു പാനീയമാണിത്.
/indian-express-malayalam/media/media_files/2024/12/24/food-year-ender-2024-9.jpg)
കഞ്ഞി
പുളിപ്പിച്ചു തയ്യാറാക്കുന്ന ഒരു തരം പാനീയമാണിത്. ഹോളി ആഘോഷങ്ങളുടം ഭാഗമായി നോർത്തിന്ത്യയിലാണ് കഞ്ഞി ഏറെ പ്രചാരത്തിലുള്ളത്. വെള്ളം, കാരറ്റ്, ബീറ്റ്റൂട്ട്, കടുക്, കായം എന്നിവയാണ് ഇതിൻ്റെ പ്രധാന ചേരുവകൾ. ധാരാളം ആൻ്റി ഓക്സിഡൻ്റ് സവിശേഷതകൾ ഇതിൽ അടങ്ങിയിട്ടുണ്ട്.
/indian-express-malayalam/media/media_files/2024/12/24/food-year-ender-2024-10.jpg)
ശങ്കർപാലി
ഇന്ത്യൻ സ്പെഷ്യൽ സ്നാക്കാണിത്. പഞ്ചസാര, മൈദ, നെയ്യ്, റവ എന്നിവയാണ് പ്രധാന ചേരുവകൾ. ബട്ടർ കുക്കീസ് എന്നും ഇത് അറിയപ്പെടുന്നു.
/indian-express-malayalam/media/media_files/2024/12/24/food-year-ender-2024-11.jpg)
ചമ്മന്തി റെസിപ്പി
വ്യത്യസ്ത തരം ചമ്മന്തികൾ ഇന്തയക്കാർക്കിടയിൽ പ്രചാരത്തിലുണ്ട്. തേങ്ങ ചമ്മന്തിയും, പരിപ്പ് വറുത്ത പൊടിച്ച ചമ്മന്തിപ്പൊടിയുമൊക്കം ഇതിൽ ഉൾപ്പെടുന്നു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.