scorecardresearch
Latest News

രുചികരവും ആരോഗ്യകരവുമായ തക്കാളി സൂപ്പ് തയ്യാറാക്കാം; റെസിപ്പി

കലോറി കുറഞ്ഞതിനാൽ ശരീരഭാരം കുറയ്ക്കാൻ ആഗ്രഹിക്കുന്നവർക്കും ധൈര്യമായി കഴിക്കാം

Tomato Veggie Soup recipe, Tomato Soup recipe

ഏറെ ആരോഗ്യപ്രദമായൊരു ഭക്ഷണവിഭവമാണ് സൂപ്പ്. ലോകമെമ്പാടും പ്രചാരത്തിലുള്ള വിഭവം കൂടിയാണ് സൂപ്പ്. പോഷക മൂല്യം കൊണ്ടും ആരോഗ്യ ഗുണം കൊണ്ടും സമൃദ്ധമായ സൂപ്പുകൾ പ്രതിരോധശേഷി വർദ്ധിപ്പിക്കാനും സഹായിക്കും.

മഴക്കാലത്ത് നല്ല ചൂട് സൂപ്പ് കഴിക്കാൻ ഇഷ്ടമില്ലാത്തവർ കുറവായിരിക്കും. വളരെ ഹെൽത്തിയായ എളുപ്പം തയ്യാറാക്കാവുന്ന തക്കാളിന്റെ സൂപ്പിന്റെ റെസിപ്പി പരിചയപ്പെടുത്തുകയാണ് പോഷകാഹാര വിദഗ്ധയായ നിധി ഗുപ്ത. കലോറി കുറഞ്ഞതിനാൽ ശരീരഭാരം കുറയ്ക്കാൻ ആ​ഗ്രഹിക്കുന്നവർക്കും ധൈര്യമായി കഴിക്കാം.

ചേരുവകൾ

  • തക്കാളി- 2
  • വെളുത്തുള്ളി- 2 എണ്ണം
  • സവാള- ഒന്നിന്റെ പകുതി
  • ഏലം – 1
  • വെള്ളം- ഒന്നര കപ്പ്
  • ഒലീവ് ഓയിൽ- 1 ടീസ്പൂൺ
  • ഉപ്പ്
  • കുരുമുളക് പൊടി
  • കാരറ്റ്, കോളിഫ്ളവർ, ബീൻസ് (ചെറുതായി അരിഞ്ഞത്) – നാലു ടേബിൾ സ്പൂൺ

തയ്യാറാക്കുന്ന വിധം

  • കഷ്ണങ്ങളാക്കിയ തക്കാളിയും വെളുത്തുള്ളിയും സവാളയും ഏലവും ഒന്നരകപ്പ് വെള്ളമൊഴിച്ച് കുക്കറ്റിൽ വേവിച്ചെടുക്കുക.
  • നാലു വിസിൽ വരുമ്പോൾ ഓഫ് ചെയ്ത് തണുക്കാൻ വയ്ക്കുക.
  • ഒരു പാൻ എടുത്ത് അതിലേക്ക് ഒരു ടീസ്പൂൺ ഒലീവ് ഓയിൽ ഒഴിക്കുക. അതിലേക്ക് ചെറുതായി നുറുക്കി വച്ച് കാരFooറ്റ്, കോളിഫ്ളവർ, ബീൻസ് എന്നിവ ചേർത്ത്​ നന്നായി വഴറ്റി, ആവശ്യത്തിന് ഉപ്പും കുരുമുളകും ചേർക്കുക. ശേഷം വേവിച്ചുവച്ച ടൊമാറ്റോ കൂടി ചേർത്ത് ഒന്നു കൂടി തിളപ്പിച്ചതിനു ശേഷം ഉപയോഗിക്കാം.

Stay updated with the latest news headlines and all the latest Food news download Indian Express Malayalam App.

Web Title: Tomato veggie soup recipe health benefits