scorecardresearch

ഒരു കപ്പ് റവ മതി, കിടില​ൻ രുചിയിൽ ബ്രേക്ക്ഫാസ്റ്റ് കഴിക്കാം

ജോലി തിരക്കു കാരണം ബ്രേക്ക്ഫാസ്റ്റ് പാകം ചെയ്യാൻ സമയം കിട്ടുന്നില്ലേ? എങ്കിൽ നിങ്ങളുടെ വിശപ്പ് ശമിപ്പിക്കാൻ ഈ വിഭവം മതി

ജോലി തിരക്കു കാരണം ബ്രേക്ക്ഫാസ്റ്റ് പാകം ചെയ്യാൻ സമയം കിട്ടുന്നില്ലേ? എങ്കിൽ നിങ്ങളുടെ വിശപ്പ് ശമിപ്പിക്കാൻ ഈ വിഭവം മതി

author-image
WebDesk
New Update
Tomato Upma

തക്കാളി ഉപ്പുമാവ്

പ്രഭാതഭക്ഷണങ്ങളിൽ ദക്ഷിണേന്ത്യക്കാർക്കിടയിൽ ഏറ്റവും പ്രചാരമുള്ള ഒന്നാണ് ഉപ്പുമാവ്. വളരെ വേഗത്തിൽ തയ്യാറാക്കാൻ സാധിക്കുമെന്നതാണ് ഇതിന്റെ പ്രധാന ആകർഷണം. എന്നാൽ സാധാരണ ഉപ്പുമാവിൽ നിന്നും വ്യത്യസ്തമായി തക്കാളിയുടെ പുളിയും സവിശേഷമായ രുചിയും ചേർത്തൊരുക്കുന്ന തക്കാളി ഉപ്പുമാവ് കഴിച്ചിട്ടുണ്ടോ? പോഷകസമൃദ്ധവും അതോടൊപ്പം വയർ പെട്ടെന്ന് നിറയ്ക്കുന്നതുമാണ്. തക്കാളിയിലെ ലൈക്കോപ്പീനും വിറ്റാമിനുകളും റവയിലെ കാർബോഹൈഡ്രേറ്റും ചേരുമ്പോൾ ഇതൊരു സമീകൃതാഹാരമായി മാറുന്നു. റെസ്മി തൻ്റെ യൂട്യൂബ് ചാനലിലൂടെയാണ് ഇത് തയ്യാറാക്കുന്ന വിധം പരിചയപ്പെടുത്തി തരുന്നത്.

Advertisment

Also Read: ഓംലെറ്റ് ഹെൽത്തി മാത്രമല്ല രുചികരവുമാക്കാം, ഇവ ചേർത്തു നോക്കൂ

ചേരുവകൾ

  • റവ- 1 കപ്പ് 
  • തക്കാളി- 2 
  • സവാള- 1 
  • പച്ചമുളക്- 2 
  • കടുക്- 1 ടീസ്പൂൺ 
  • ഉഴുന്ന് പരിപ്പ്- 1 ടീസ്പൂൺ 
  • കറിവേപ്പില- ആവശ്യത്തിന് 
  • ഇഞ്ചി- ചെറിയ കഷ്ണം 
  • മല്ലിയില- ആവശ്യത്തിന് 
  • ഉപ്പ്- ആവശ്യത്തിന് 
  • മഞ്ഞൾപ്പൊടി - 1 നുള്ള് 
  • വെള്ളം- 2 കപ്പ്

Also Read: കഠിനമായ ഡയറ്റില്ലാതെ ശരീരഭാരം കുറയ്ക്കാം, ബ്രേക്ക്ഫാസ്റ്റിൽ ഇത് ഉൾപ്പെടുത്തൂ


Also Read: അരിപ്പൊടി വേണ്ട, പൂപോലുള്ള ഇടിയപ്പം ഇങ്ങനെ തയ്യാറാക്കാം

തയ്യാറാക്കുന്ന വിധം

  • ഒരു പാൻ അടുപ്പിൽ വച്ചു ചൂടാക്കാം. അതിലേയ്ക്ക് റവ ചേർത്ത് ഇളം ബ്രൗൺ നിറമാകുന്നതു വരെ വറുക്കാം. ശേഷം തണുക്കാൻ മാറ്റി വയ്ക്കാം.
  • പാനിൽ എണ്ണ ഒഴിച്ചു ചൂടാക്കാം. അതിലേയ്ക്ക് ഉഴുന്ന് പരിപ്പ്, കടുക്, ഇഞ്ചി പച്ചമുളക് എന്നിവ ചെറുതായി അരിഞ്ഞതും ചേർത്തു വേവിക്കാം.
  • ചെറുതായി അരിഞ്ഞ സവാള ചേർത്ത് ഗോൾഡൻ ബ്രൗൺ നിറമാകുന്നതു വരെ വഴറ്റാം.
  • അതിലേയ്ക്ക് തക്കാളി, മഞ്ഞൾപ്പൊടി, ഉപ്പ് എന്നിവ ചേർത്ത് വെള്ളവും ഒഴിക്കാം.
  • വെന്തു വരുമ്പോൾ വറുത്തെടുത്ത റവ ചേർത്തിളക്കാം. റവ കട്ടപിടിക്കാതിരിക്കാൻ ശ്രദ്ധിക്കാം. വെള്ളം വറ്റി കട്ടിയാകുന്നതു വരെ വേവിക്കാം. ശേഷം അടുപ്പണച്ച് മല്ലിയില ചേർത്ത് ചൂടോടെ വിളമ്പാം.

Read More: ചോറ് ബാക്കി വന്നോ? 5 മിനിറ്റിൽ തയ്യാറാക്കാം കിടിലൻ ഫ്രൈഡ് റൈസ്

Food Recipe

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: