scorecardresearch

തക്കാളി സൂപ്പ് ചെട്ടിനാട് സ്റ്റൈലിൽ ട്രൈ ചെയ്താലോ?

ദഹനത്തിന് ഏറെ ഗുണകരമായ തക്കാളി സൂപ്പ് ചെട്ടിനാട് സ്റ്റൈലിൽ സ്പൈസിയായി തയ്യാറാക്കി നോക്കൂ, സിംപിൾ റെസിപ്പിയാണ്

ദഹനത്തിന് ഏറെ ഗുണകരമായ തക്കാളി സൂപ്പ് ചെട്ടിനാട് സ്റ്റൈലിൽ സ്പൈസിയായി തയ്യാറാക്കി നോക്കൂ, സിംപിൾ റെസിപ്പിയാണ്

author-image
WebDesk
New Update
Tomato Soup Chettinad Style Easy Recipe

ചെട്ടിനാട് തക്കാളി സൂപ്പ് | ചിത്രം: ഫ്രീപിക്

ഭക്ഷണക്രമത്തിൽ സൂപ്പ് ഉൾപ്പെടുത്തുന്ന പതിവ് മലയാളികൾക്കിടയിൽ അധികം പ്രചാരത്തിലില്ല. എന്നാൽ അത് ഇഷ്ട്ടപ്പെടുന്നവരുമുണ്ട്. അത്ര നിസ്സാരക്കാരനല്ല ഈ ഐറ്റം. ഉപയോഗിക്കുന്ന ചേരുവകളനുസരിച്ച് സൂപ്പിൻ്റെ ഗുണവും വർധിക്കും. പച്ചക്കറികൾ മാത്രം ഉപയോഗിച്ചും ചിക്കനും മറ്റും ചേർത്തും വ്യത്യസ്തമായി ഇത് തയ്യാറാക്കാൻ സാധിക്കും. അടുക്കളയിൽ സ്ഥിരം ലഭ്യമായ തക്കാളി മാത്രം എടുത്താലും രുചികരമായി സൂപ്പ് തയ്യാറാക്കാം. 

Advertisment

ചേരുവകൾ

  • തുവര പരിപ്പ്- 2 ടേബിൾസ്പൂൺ
  • തക്കാളി- 4
  • പച്ചമുളക്- 1
  • സവാള- 1
  • നെയ്യ്- 2 ടേബിൾസ്പൂൺ
  • പെരുംജീരകം- 3/4 ടീസ്പൂൺ
  • ഉപ്പ്- ആവശ്യത്തിന്
  • മല്ലിയില- 1 ടേബിൾസ്പൂൺ
  • മല്ലി- 2 ടീസ്പൂൺ
  • കുരുമുളക്-1/2 ടീസ്പൂൺ
  • ജീരകം- 3/4 ടീസ്പൂൺ
  • കറുവാപ്പട്ട- 1
  • വെളുത്തുള്ളി- 6

തയ്യാറാക്കുന്ന വിധം

  • തുവര പരിപ്പ് നന്നായി കഴുകി വേവിച്ചെടുക്കാം.
  • ഒരു പാൻ അടുപ്പിൽ വച്ച് മല്ലി, ജീരകം, കറുവാപ്പട്ട എന്നിവ വറുത്തെടുക്കാം.
  • ചൂടാറിയതിനു ശേഷം അത് പൊടിക്കാം.
  • അതേ പാനിലേയ്ക്ക് കുറച്ച് എണ്ണ ഒഴിച്ച് സവാള ചെറുതായി അരിഞ്ഞതു ചേർത്ത് രണ്ട് മിനിറ്റ് വേവിക്കാം.
  • ഇതിലേയ്ക്ക് തക്കാളി, പച്ചമുളക് എന്നിവ ചെറുതായി അരിഞ്ഞതും ആവശ്യത്തിന് ഉപ്പും ചേർത്തിളക്കി യോജിപ്പിക്കാം.
  • കുറഞ്ഞ തീയിൽ ഇത് വേവിക്കാം. പച്ചക്കറികൾ നന്നായി വെന്തതിനു ശേഷം അത് അരച്ചെടുക്കാം.
  • ഒരു പാൻ അടുപ്പിൽ വച്ച് നെയ്യ് ഒഴിച്ചു ചൂടാക്കാം.
  • അതിലേയ്ക്ക് പെരും ജീരകം ചേർത്തു വറുക്കാം.
  • ശേഷം അരപ്പും വേവിച്ച പരിപ്പും ചേർത്ത് ആവശ്യത്തിന് വെള്ളവും ഒഴിച്ച് ഉപ്പ് ചേർത്ത് രണ്ട് മിനിറ്റ് വേവിക്കാം.
  • പൊടിച്ചെടുത്ത മസാല ചേർത്തു നന്നായി തിളപ്പിക്കാം.
  • അടുപ്പണച്ച് ചെറുതായി അരിഞ്ഞ മല്ലിയില ചേർത്തു ചൂടോടെ വിളമ്പാം. 

Read More

Food Recipe

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: