ഭക്ഷണം കഴിക്കുമ്പോള്‍ ചിലര്‍ക്കു ഏറെ നിര്‍ബന്ധമുളള ഒരു വിഭവമാണ് അച്ചാര്‍. പച്ചക്കറി, മീന്‍, ചിക്കന്‍, ബീഫ് എന്നിങ്ങനെ ഒട്ടുമിക്ക എല്ലാ ഭക്ഷണ സാധനങ്ങള്‍ കൊണ്ടും അച്ചാര്‍ ഉണ്ടാക്കാനാകും. അത്തരത്തില്‍ തക്കാളി അച്ചാര്‍ പരിചയപ്പെടുത്തുകയാണ് ഫുഡ് ബ്ളോഗറായ രമ്യ. നല്ല രുചികരമായ തക്കാളി അച്ചാര്‍ തയ്യാറാക്കാം.
ചേരുവകള്‍:
- പുളി – 30 ഗ്രാം
- പഴുത്ത തക്കാളി- 1 കിലോ ഗ്രാം
- ഉലുവ – 1 ടീ സ്പൂണ്‍
- നല്ലെണ്ണ- 200 മില്ലി ലിറ്റര്‍
- കടുക് – 1 ടീ സ്പൂണ്‍
- വെളുത്തുളളി- 10 അല്ലി
- കാശ്മീരി മുളകു പൊടി – 50 ഗ്രാം
- ഉപ്പ് – ആവശ്യത്തിന്
- പെരുങ്കായം – 1 ടീ സ്പൂണ്‍
പാകം ചെയ്യുന്ന വിധം:
- തക്കാളി, ഒരു പിടി വാളം പുളി എന്നിവ നല്ല രീതിയില്‍ ആവിക്കേറ്റിയെടുക്കുക
- ശേഷം തക്കാളിയുടെ തൊലി കളയുക
- പുളി, തക്കാളി എന്നിവ ഒരുമിച്ച് മിക്സി ഉപയോഗിച്ച് അരച്ചെടുക്കുക
- കടുകും, ഉലുവയും പാനില്‍ വറുത്തെടുത്ത ശേഷം മിക്സിയില്‍ അരച്ചെടുക്കാം
- നല്ലെണ്ണ ചൂടായ ശേഷം കടുക്, കശ്മീരി മുളകുപൊടി, വെളുത്തുളളി, ഉപ്പ്, പെരുങ്കായം, തക്കാളി, നേരത്തെ പൊടിച്ചുവച്ച മിശ്രിതം എന്നിവ ചേര്‍ത്തിളക്കുക.
- എണ്ണ നല്ലവണ്ണം മുകളില്‍ പൊങ്ങി നില്ക്കുമ്പോള് പാത്രത്തിലേയ്ക്കു അച്ചാര്‍ മാറ്റാവുന്നതാണ്.