/indian-express-malayalam/media/media_files/2026/02/24/tomato-chutney-2026-02-24-12-48-26.jpg)
തക്കാളി ചമ്മന്തി | ചിത്രം: ഫ്രീപിക്
കേരളീയ വിഭവങ്ങളിൽ ഒഴിച്ചുകൂടാൻ പറ്റാത്ത ഒന്നാണ് വൈവിധ്യമാർന്ന ചട്നികൾ . സാധാരണയായി നമ്മൾ തയ്യാറാക്കാറുള്ള തേങ്ങ ചട്നിയിൽ നിന്നും വ്യത്യസ്തമായി, സവാളയും തക്കാളിയും ചേർത്ത് തയ്യാറാക്കുന്ന ഈ പ്രത്യേക ചട്നി രുചിയിലും ഗുണത്തിലും ഏറെ മുന്നിലാണ്. ഇഡ്ഡലി, ദോശ എന്നിവയ്‌ക്കൊപ്പം കഴിക്കാൻ ഏറ്റവും അനുയോജ്യമായ ഒന്നാണിത്. ലളിതമായ ചേരുവകൾ ഉപയോഗിച്ച് വളരെ പെട്ടെന്ന് തയ്യാറാക്കാൻ സാധിക്കുമെന്നതാണ് ഈ വിഭവത്തിന്റെ പ്രധാന പ്രത്യേകത. സവാളയുടെയും തക്കാളിയുടെയും ചെറിയൊരു പുളിയും മധുരവും, വറ്റൽമുളകിന്റെ എരിവും, ഒപ്പം വെളിച്ചെണ്ണയുടെ മണവും ചേരുമ്പോൾ ഈ ചട്നിക്ക് സമാനതകളില്ലാത്ത രുചി ലഭിക്കുന്നു. ഷാനു തൻ്റെ ഇൻസ്റ്റഗ്രാം പേജിലൂടെയാണ് ഈ പാലക്കടൻ സ്പെഷ്യൽ ചമ്മന്തി പരിചയപ്പെടുത്തി തരുന്നത്.
Also Read:ഒരുവട്ടം ഉണ്ടാക്കി വെച്ചാൽ മാസങ്ങളോളം ഉപയോഗിക്കാം ഈ ചമ്മന്തിപ്പൊടി
ചേരുവകൾ
- വെളിച്ചെണ്ണ- 3 ടേബിൾസ്പൂൺ
- ഉഴുന്ന് പരിപ്പ്- 1 ടീസ്പൂൺ
- വറ്റൽമുളക്- 7
- കറിവേപ്പില- 1 തണ്ട്
- ഇഞ്ചി- 1/2 ഇഞ്ച്
- സവാള- 1
- തക്കാളി- 2
- മല്ലിയില- ആവശ്യത്തിന്
- തേങ്ങ- 1/4 കപ്പ്
- ഉപ്പ്- ആവശ്യത്തിന്
Also Read: പഞ്ഞിപോലുള്ള ഇഡ്ഡലി വേണോ? മാവ് അരയ്ക്കുമ്പോൾ ഇത് ചെയ്യാൻ മറക്കരുത്
Also Read: വിറ്റാമിനുകളാൽ സമ്പന്നം, കലോറി കുറവ്; ഈ സാലഡ് ശീലമാക്കൂ
തയ്യാറാക്കുന്ന വിധം
- ഒരു പാൻ അടുപ്പിൽ വച്ച് വെളിച്ചെണ്ണ ഒഴിക്കാം. എണ്ണ ചൂടായി കഴിയുമ്പോൾ ഇതിലേയ്ക്ക് വറ്റൽമുളകും, കറിവേപ്പിലയും, ഉഴുന്ന് പരിപ്പും ചേർക്കാം.
- ഒരു കഷ്ണം ഇഞ്ചി കൂടി ചേർത്തു വഴറ്റാം. ഇത് മാറ്റി വയ്ക്കാം.
- അതേ പാനിലേയ്ക്ക് കുറച്ച് വെളിച്ചെണ്ണ ഒഴിച്ച് സവാള തക്കാളി, എന്നി ചെറുതായി അരിഞ്ഞതു ചേർത്തു വഴറ്റാം. സവാളയുടെ നിറം മാറി വരുമ്പോൾ ഇതിലേയ്ക്ക് മല്ലിയിലയും, തേങ്ങ ചിരകിയതും ചേർത്തിളക്കി യോജിപ്പിക്കാം.
- പച്ചക്കറികൾ വെന്തതിനു ശേഷം വറ്റൽമുളകും, കറിവേപ്പിലയും, ഉഴുന്ന് പരിപ്പും ചേർത്ത് നന്നായി അരച്ചെടുക്കാം.
- ആവശ്യത്തിന് ഉപ്പ് ചേർത്ത് ഒരിക്കൽ കൂടി അരച്ചെടുക്കാം. മുകളിൽ കുറച്ച് വെളിച്ചെണ്ണ ഒഴിച്ച് ഇഡ്ഡലിയോടൊപ്പം വിളമ്പി കഴിക്കാം.
Read More: മധുരമല്ല, നല്ല എരിവുള്ള ചിക്കൻ അട; ഇഫ്താർ മേശയിലെ പുതിയ താരം
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us