/indian-express-malayalam/media/media_files/2026/01/22/store-wheat-fi-2026-01-22-14-45-21.jpg)
ഗോതമ്പും മൈദയും ഇങ്ങനെ സൂക്ഷിക്കാം | ചിത്രം: ഫ്രീപിക്
നമ്മുടെ അടുക്കളകളിൽ ഒഴിവാക്കാൻ പറ്റാത്ത രണ്ട് പ്രധാന ചേരുവകളാണ് ആട്ടയും മൈദയും. ചപ്പാത്തിയും പൊറോട്ടയും മുതൽ വൈവിധ്യമാർന്ന പലഹാരങ്ങൾ തയ്യാറാക്കാൻ വരെ ഇവയെ ആശ്രയിക്കുന്നു. എന്നാൽ, ഈ ധാന്യപ്പൊടികൾ ശരിയായ രീതിയിൽ സൂക്ഷിച്ചില്ലെങ്കിൽ പെട്ടെന്ന് തന്നെ കേടാകാൻ സാധ്യതയുണ്ട്. ഈർപ്പമുള്ള കാലാവസ്ഥയുള്ള സ്ഥലങ്ങളിൽ, മാവ് കട്ടപിടിക്കാനും അതിൽ വണ്ടുകളും പ്രാണികളും വരാനും വലിയ താമസമൊന്നും വേണ്ട. പലപ്പോഴും വലിയ അളവിൽ മാവ് വാങ്ങി സൂക്ഷിക്കുമ്പോൾ അത് പാഴായിപ്പോകുന്നത് വലിയൊരു തലവേദനയാണ്. മാവിന്റെ ഫ്രഷ്നസ് നഷ്ടപ്പെടുന്നത് ഭക്ഷണത്തിന്റെ രുചിയെയും ഗുണത്തെയും ഒരുപോലെ ബാധിക്കുന്നു.
Also Read: മാവ് കുഴയ്ക്കുമ്പോൾ ഇനി ഇതു കൂടി ചേർക്കൂ, പൂരി ക്രിസ്പിയാകും
എയർ ടൈറ്റ് കണ്ടെയ്‌നറുകൾ ഉപയോഗിക്കുക
മാവ് സൂക്ഷിച്ചുവെക്കാൻ ഏറ്റവും നല്ലത് വായു കടക്കാത്ത പാത്രങ്ങളാണ്. പ്ലാസ്റ്റിക് കവറുകളിൽ തന്നെ സൂക്ഷിക്കുന്നത് ഒഴിവാക്കി, നല്ല സ്റ്റീൽ പാത്രങ്ങളിലോ ചില്ലു ഭരണികളിലോ മാറ്റി സൂക്ഷിക്കുക. ഇത് വായുവിലെ ഈർപ്പം മാവിൽ തട്ടുന്നത് തടയുന്നു.
Also Read: ഒറ്റ മാവിൽ പഞ്ഞിപോലുള്ള ഇഡ്ഡലിയും ദോശയും റെഡി, ഇവ മറക്കരുത്
തണുപ്പുള്ളതും വരണ്ടതുമായ സ്ഥലം
നേരിട്ട് വെയിൽ ഏൽക്കുന്ന സ്ഥലത്തോ അടുപ്പിന് അടുത്തോ മാവ് സൂക്ഷിക്കരുത്. പകരം തണുപ്പുള്ളതും ഉണങ്ങിയതുമായ സ്ഥലത്ത് വെക്കുക. അമിതമായ ചൂട് മാവ് പെട്ടെന്ന് കേടാകാൻ കാരണമാകും.
വറ്റൽമുളകും ഉപ്പും ചേർക്കാം
മാവിൽ വണ്ടുകൾ വരുന്നത് തടയാൻ ഒരു ലളിതമായ വഴിയുണ്ട്. മാവ് സൂക്ഷിക്കുന്ന പാത്രത്തിൽ ഒന്നോ രണ്ടോ വറ്റൽ മുളക് ഇട്ടു വെക്കുന്നത് പ്രാണികളെ അകറ്റാൻ സഹായിക്കും. അതുപോലെ തന്നെ, അല്പം ഉപ്പ് മാവിൽ കലർത്തി വെക്കുന്നതും കേടുപാടുകൾ ഒഴിവാക്കാൻ നല്ലതാണ്.
Also Read: തന്തൂരി അടുപ്പ് വേണ്ട, പാനിൽ ചുട്ടെടുക്കാം റെസ്റ്റോറൻ്റ് സ്റ്റൈൽ ചില്ലി ചീസ് നാൻ
വഴനയില
ബിരിയാണിക്കും മറ്റും ഉപയോഗിക്കുന്ന വയനയില മാവ് സൂക്ഷിക്കുന്ന പാത്രത്തിനുള്ളിൽ വെക്കുന്നത് വണ്ടുകളെയും പ്രാണികളെയും അകറ്റിനിർത്തും. വയനയിലയുടെ രൂക്ഷഗന്ധം പ്രാണികൾക്ക് ഇഷ്ടമല്ലാത്തതാണ് ഇതിന് കാരണം.
ഈർപ്പമുള്ള കൈകൾ ഒഴിവാക്കാം
മാവ് പാത്രത്തിൽ നിന്നും എടുക്കുമ്പോൾ എപ്പോഴും ഉണങ്ങിയ സ്പൂൺ ഉപയോഗിക്കാൻ ശ്രദ്ധിക്കുക. നനഞ്ഞ കൈകളോ സ്പൂണോ ഉപയോഗിക്കുന്നത് മാവിൽ പൂപ്പൽ ബാധിക്കാൻ കാരണമാകും.
Read More: ബ്രേക്ക്ഫാസ്റ്റ് പ്രോട്ടീൻ സമ്പന്നമായി തയ്യാറാക്കാം 5 മിനിറ്റിൽ, ഇത് ട്രൈ ചെയ്യൂ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.


/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us